ചേ​ലൊ​ത്ത ചേ​ര്‍​ത്ത​ല പ​ദ്ധ​തി​ക്ക് കെ​വി​എം ആ​ശു​പ​ത്രി ഫൈ​ബ​ര്‍ ബോ​ട്ട് ന​ല്കും
Friday, June 24, 2022 10:55 PM IST
ചേ​ര്‍​ത്ത​ല: മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ചേ​ലൊ​ത്ത ചേ​ര്‍​ത്ത​ല പ​ദ്ധ​തി​ക്ക് കെ​വി​എം ആ​ശു​പ​ത്രി ഫൈ​ബ​ര്‍ ബോ​ട്ട് ന​ല്കും. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ചേ​ര്‍​ത്ത​ല റെ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ആ​രി​ഫ് എം​പി കെ​വി​എം ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് പാ​ര്‍​ട്ട​ണ​ര്‍ ഡോ.​വി.​വി. ഹ​രി​ദാ​സ്, ചീ​ഫ് എ​ക്സ​ക്യു​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഡോ.​ അ​വി​നാ​ശ് ഹ​രി​ദാ​സ് എ​ന്നി​വ​രി​ല്‍ നി​ന്നു ഏ​റ്റു​വാ​ങ്ങി ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റും.
ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷേ​ര്‍​ളി ഭാ​ര്‍​ഗ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ടി.​എ​സ്. അ​ജ​യ്കു​മാ​ര്‍, പി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ആ​ശ സു​രേ​ഷ്, ടി.​കെ സു​ജി​ത്, സു​ദീ​പ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.