ഒ​രു പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു ടൂ​റി​സം പ​ദ്ധ​തി: ടൂ​റി​സം ഗ്രാ​മ​മാ​കാ​ൻ വീ​യ​പു​രം
Friday, June 24, 2022 10:55 PM IST
ഹ​രി​പ്പാ​ട്: ഒ​രു പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു ടൂ​റി​സം പ​ദ്ധ​തി​യി​ല്‍ പ്ര​തീ​ക്ഷയര്‍​പ്പി​ച്ച് വീ​യ​പു​രം. പാ​യി​പ്പാ​ട് ജ​ലോ​ത്സ​വ പ​വ​ലി​യ​ന്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. അ​ച്ച​ന്‍​കോ​വി​ലാ​റും പ​മ്പ​യും സം​ഗ​മി​ക്കു​ന്ന ഭൂ​പ്ര​ദേ​ശം, നെ​ല്‍​പ്പു​ര​ക്ക​ട​വ്,17 നെ​ല്‍​പ്പാ​ട​ങ്ങ​ള്‍, 500 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ത​ടി ഡി​പ്പോ എ​ന്നി​വ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്.
സം​ര​ക്ഷി​ത വ​നം കേ​ന്ദ്രീ​ക​രി​ച്ച് ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി​രു​ന്നു പ​ഞ്ചാ​യ​ത്തു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​തുസം​ബ​ന്ധി​ച്ചു​ള്ള പ​ദ്ധ​തി​ക​ൾ മൂ​ന്നുവ​ർ​ഷം മു​ന്പു സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. കു​ട്ടി​ക​ൾ​ക്കു​ള്ള പാ​ർ​ക്ക്, ആ​റു​ക​ളി​ലും തോ​ടു​ക​ളി​ലും വ​ഞ്ചി​ക​ളി​ലു​ള്ള സ​ഞ്ചാ​രം എ​ന്നി​വ​യാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. സം​ര​ക്ഷി​ത വ​ന​ത്തി​ൽ പ​ക്ഷി നി​രീ​ക്ഷ​ണ കേ​ന്ദ്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ഉ​ണ്ടാ​യി​രു​ന്നു.
എ​ന്നാ​ൽ, ഇ​തു​വ​രെ​യും ന​ട​പ​ടി​ക​ളൊ​ന്നു​മാ​യി​ട്ടി​ല്ല. ഇ​തി​നു​പു​റ​മേ​യാ​ണു അ​ന​ധി​കൃ​ത മ​ണ​ൽ​ക്ക​ട​ത്തു മൂ​ല​മു​ള്ള തീ​ര​മി​ടി​ച്ചി​ൽ സം​ര​ക്ഷി​ത വ​ന​ത്തി​നു ഭീ​ഷ​ണി​യാ​യി​ട്ടു​ള്ള​ത്. പ​മ്പ, അ​ച്ച​ൻ കോ​വി​ൽ ആ​റു​ക​ൾ സം​ഗ​മി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് വീ​യ​പു​ര​ത്തെ സം​ര​ക്ഷി​ത വ​നം. ആ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള 14.32 ഏ​ക്ക​ർ ഭൂ​മി​യി​ലാ​ണ് സം​ര​ക്ഷി​ത​വ​നം സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഇ​തി​ൽ പ​ടി​ഞ്ഞാ​റേ ക്കര​യി​ലാ​ണ് ത​ടി ഡി​പ്പോ​യു​ടെ ഓ​ഫീ​സും തേ​ക്കു​തടി​ക​ൾ സൂ​ക്ഷി​ക്കു​ന്ന സ്ഥ​ല​വും.
കി​ഴ​ക്കേ ക​ര​യി​ലാ​ണ് വ​ന​ത്തി​ന്‍റെ പ്ര​തീ​തി​യു​ള്ള സ്ഥ​ലം. വീ​യ​പു​ര​ത്ത് ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ മ​ന്ത്രി​ക്ക് വീ​യ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സു​രേ​ന്ദ്ര​നും വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​എ. ​ഷാ​ന​വാ​സും ചേ​ര്‍​ന്ന് നി​വേ​ദ​നം ന​ല്‍​കി.