കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​മായി സ്നേ​ഹ​പൂ​ര്‍​വം പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍
Saturday, June 25, 2022 11:16 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ സ്നേ​ഹ​പൂ​ര്‍​വം പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ എ​ന്ന പേ​രി​ല്‍ പാ​ലി​യേ​റ്റീ​വ് രം​ഗ​ത്ത് ന​ട​ത്തി വ​രു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വാ​ര്‍​ഡു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ന​ഗ​ര​സ​ഭാ​ത​ല ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ന​ത്തെ ഏ​കോ​പി​പ്പി​ച്ച് വാ​ര്‍​ഡു​ക​ളി​ല്‍ ഗൃ​ഹ​കേ​ന്ദ്രീ​കൃ​ത​മാ​യ പ്ര​വ​ര്‍​ത്ത​നം സ​ജ്ജ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഒ​രു വ​ര്‍​ഷം 50 ല​ക്ഷ​ത്തോ​ളം രൂ​പ കി​ട​പ്പു​രോ​ഗി​ക​ള്‍​ക്കാ​യി ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ പ​ദ്ധ​തി​ക​ളി​ലു​ള്‍​പ്പെ​ടു​ത്തി നീ​ക്കി​വ​യ്ക്കു​ന്നു. അറുന്നൂറിലധി​കം വീ​ടു​ക​ളി​ല്‍ കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് മ​രു​ന്നു​ക​ളും ച​ല​ന​ക്ഷ​മ​താ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കി സ്വാ​ന്ത​ന​പ​രി​ച​ര​ണം ന​ട​ത്തു​ന്നു. മൂ​ന്നു യൂ​ണി​റ്റു​ക​ളാ​ണ് ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന​ത്. ഇ​ത് അ​ഞ്ചാ​ക്കി ഉ​യ​ര്‍​ത്തി കൂ​ടു​ത​ല്‍ അ​ശ​ര​ണ​ര്‍​ക്ക് ഗു​ണ​ഫ​ല​മെ​ത്തി​ക്കു​ക​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ല​ക്ഷ്യം.

ജൂ​ലൈ 30 നു​മു​ന്‍​പ് 52 വാ​ര്‍​ഡു​ക​ളി​ലും വാ​ര്‍​ഡു​ത​ല പാ​ലി​യേ​റ്റീ​വ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും. ക​മ്മി​റ്റി​യി​ല്‍ തി​ര​ഞ്ഞെ​ടു​ക്കു​ന്ന വാ​ള​ന്‍റി​യേ​ഴ്സി​നു പ​രി​ശീ​ല​ന​വും ന​ല്‍​കും. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സൗ​മ്യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്.​എം ഹു​സൈ​ന്‍, സ്ഥി​രം സ​മി​തി അ​ദ്ധ്യ​ക്ഷ​രാ​യ എ.​ഷാ​ന​വാ​സ്, ബീ​ന​ര​മേ​ശ്, ആ​ര്‍.​വി​നീ​ത, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എം.​ആ​ര്‍ പ്രേം, ​ന​സീ​ര്‍ പു​ന്ന​ക്ക​ല്‍, ഹെ​ല​ന്‍ ഫെ​ര്‍​ണാ​ണ്ട​സ്, റ​ഹി​യാ​ന​ത്ത്, മ​നു ഉ​പേ​ന്ദ്ര​ന്‍, എ.​എ​സ് ക​വി​ത, ഡോ.​സ​രി​ത, ഡോ.​രാ​ജേ​ന്ദ്ര​കു​മാ​ര്‍, ഡോ.​രാ​ധാ​കൃ​ഷ്ണ​ന്‍, സോ​ഫി​യ അ​ഗ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.