കുരിശടി നശിപ്പിച്ച സംഭവം: പ്ര​തി​ഷേ​ധ​വു​മാ​യി യാ​ക്കോ​ബാ​യ വി​ഭാ​ഗം
Sunday, June 26, 2022 11:18 PM IST
കാ​യം​കു​ളം: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ കാ​ലം​ചെ​യ്ത സ​ഖ​റി​യാ​സ് മോ​ർ പോ​ളി​കാ​ർ​പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ക​ട്ട​ച്ചി​റ ഇ​ട​വ​ക​ക്കാ​ർ പ​ള്ളി ക​വാ​ട​ത്തി​നു മു​ന്നി​ൽ സ്ഥാ​പി​ച്ച പാ​ത്രി​യ​ർ​ക്കാ പ​താ​ക​യും ക​രി​ങ്കൊ​ടി​യും ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം ന​ശി​പ്പി​ച്ച​താ​യി പ​രാ​തി.
ഒ​രാ​ഴ്ച​മു​മ്പ് ഇ​ട​വ​ക​യി​ൽ നി​ന്നു ശെ​മ്മാ​ശ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട ഡീ​ക്ക​ൻ ഷി​ജു പി.​കു​ഞ്ഞു​മോ​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു വ​ച്ചി​രു​ന്ന ഫ്ല​ക്സ് ബോ​ർ​ഡും മെ​ത്രാ​ൻ ക​ക്ഷി​ക​ൾ ന​ശി​പ്പി​ച്ച​താ​യി യാ​ക്കോ​ബാ​യ വി​ഭാ​ഗം ആ​രോ​പി​ച്ചു.
സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ ഇ​ട​വ​ക വി​ശ്വാ​സി​ക​ളു​ടെ​യും ക​ട്ട​ച്ചി​റ പ​ള്ളി മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​ക്കു​മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന കു​റ​ത്തി​കാ​ട് പോ​ലീ​സി​ന്‍റെ ഉ​റ​പ്പി​ൻ​മേ​ൽ വി​ശ്വാ​സി​ക​ൾ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം മ​നഃ​പൂ​ർ​വം സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കാ​നാ​ണ് മെ​ത്രാ​ൻ ക​ക്ഷി വി​ഭാ​ഗം ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഇ​ട​വ​ക മാ​നേ​ജിം​ഗ് ക​മ്മി​റ്റി ആ​രോ​പി​ച്ചു.
ഒ​രു മെ​ത്രാ​പോ​ലീ​ത്ത​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു കൊ​ണ്ട് സ്ഥാ​പി​ച്ച ക​രി​ങ്കൊ​ടി​യും പ​താ​ക​യും ന​ശി​പ്പി​ക്കു​ന്ന​ത് ക്രി​സ്തീ​യ​ത​യ്ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും കേ​ര​ള സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണ​വു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ക്ര​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ക​ട്ട​ച്ചി​റ ക​ലാ​പ​ഭൂ​മി ആ​ക്കാ​നാ​ണ് മെ​ത്രാ​ൻ ക​ക്ഷി വി​ഭാ​ഗം ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​ട​വ​ക മാ​നേ​ജിം​ഗ് ക​മ്മി​റ്റി ആ​രോ​പി​ച്ചു.