പൈ​പ്പുപൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്നു; ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ
Sunday, June 26, 2022 11:20 PM IST
അ​മ്പ​ല​പ്പു​ഴ: പൈ​പ്പുപൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്നു, ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ. പു​ന്ന പ്ര ​തെ​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് നാ​ലു പു​ര​യ്ക്ക​ൽ ക്ഷേ​ത്രം റോ​ഡി​ലാ​ണ് വ​ർ​ഷ​ങ്ങ​ള​യി പൈ​പ്പ് പൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​ക്കു​ന്ന​ത്. വെ​ള്ള​ക്കെ​ട്ടു​മൂ​ലം റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു പോ​ലും പോ​കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യി​ലാ​ണ്. പൊ​ട്ടി​യ പൈ​പ്പി​ന്‍റെ വി​ട​വി​ലൂ​ടെ റോ​ഡി​ലെ മ​ലി​നജ​ല​വും ക​യ​റു​ന്നു​ണ്ട്. എ​ലി​പ്പ​നി​യു​ൾ​പ്പെ​ടെ​യു​ള്ള സാ​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നുപി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൈ​പ്പ് പൊ​ട്ട​ലി​നു പ​രി​ഹാ​രം കാ​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ അ​വ​ശ്യം.
ഇ​ല്ലെ​ങ്കി​ൽ ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​ന്ന​തുൾ​പ്പെ​ടെ​യു​ള്ള സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് പു​ന്നപ്ര ​അ​റോ​റ പു​രു​ഷ സ്വ​യം സ​ഹാ​യസം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ൺ​സ​ൺ മ​ണ്ണാ​പ​റ​മ്പി​ൽ, അ​ലോ​ഷ്യ​സ്, എ​സ്. മാ​ത്യു പു​ന്ന​പ്ര, പി.​പി. ജോ​സ​ഫ് എ​ന്നി​വ​ർ പ​റ​ഞ്ഞു.