ബ​സ് കാ​ത്തു​നി​ന്നാ​ൽ പെ​ട്ട​തുത​ന്നെ!
Sunday, June 26, 2022 11:20 PM IST
പൂ​ച്ചാ​ക്ക​ൽ: ചേ​ർ​ത്ത​ല- അ​രൂക്കു​റ്റി റൂ​ട്ടി​ൽ രാ​ത്രി​കാ​ല ബ​സ് സ​ർ​വീ​സു​ക​ൾ നി​ല​ച്ചി​ട്ടു ര​ണ്ടു വ​ർ​ഷം. മു​ന്ന​റി​യി​പ്പി​ല്ലാ​തെ സ്വ​കാ​ര്യ ബ​സു​ക​ൾ പാ​തി​വ​ഴി​യി​ൽ സ​ർ​വീ​സ് നി​ർ​ത്തു​ന്ന​തും യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു. ചേ​ർ​ത്ത​ല- അ​രൂക്കു​റ്റി റൂ​ട്ടി​ൽ കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്നു കെ​എ​സ്ആ​ർ​ടി​സി നി​ർ​ത്തി​വ​ച്ച രാ​ത്രി​കാ​ല ബ​സ് സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
ചേ​ർ​ത്ത​ല ഡി​പ്പോ​യി​ൽ​നി​ന്ന് അ​രൂക്കു​റ്റി വ​ഴി വ​ട​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്കും സ​മീ​പ മേ​ഖ​ല​ക​ളി​ലേ​ക്കും സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ പ​ല​തും ഇ​പ്പോ​ഴി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ളാ​ക​ട്ടെ ചു​രു​ക്കം ചി​ല സ​ർ​വീ​സു​ക​ൾ ഒ​ഴി​കെ ഒ​ഴി​വു ദി​വ​സ​ങ്ങ​ളി​ൽ പോ​ലും സ​ർ​വീ​സ് ന​ട​ത്താ​റി​ല്ല. ന​ട​ത്തു​ന്ന​താ​വ​ട്ടെ പാ​തി വ​ഴി​യി​ൽ അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്യും.​ചേ​ർ​ത്ത​ല​യി​ൽ​നി​ന്നു രാ​ത്രി 8.45നും ​പ​ത്തി​നും പു​റ​പ്പെ​ട്ട് അ​രൂക്കു​റ്റി​ൽ സ്റ്റേ ​ചെ​യ്തി​രു​ന്ന സ​ർ​വീ​സ് നി​ർ​ത്തി​യി​ട്ട് ഒ​ന്ന​ര വ​ർ​ഷം ക​ഴി​യു​ന്നു.
സ​മീ​പ ജി​ല്ല​ക​ളി​ൽ ജോ​ലി​ക്കു പോ​യി രാ​ത്രി തി​രി​കെ വീ​ടു​ക​ളി​ൽ എ​ത്താ​ൻ ഈ ​സ​ർ​വീ​സു​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​നം ചെ​യ്തി​രു​ന്നു.
സ​ർ​വീ​സ് ലാ​ഭ​ക​ര​മ​ല്ലെ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി പ​റ​യു​ന്ന​തെ​ങ്കി​ലും സ്വ​കാ​ര്യ ബ​സു​ക​ൾ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടി ലാ​ഭം കൊ​യ്യു​ന്നു​മു​ണ്ട്. ഒ​രുകാ​ല​ത്ത് എം​എ​ൽ​എ റോ​ഡ് മു​ത​ൽ പെ​രു​മ്പ​ളം ക​വ​ല വ​ഴി തോ​പ്പും​പ​ടി​ക്കും ഹൈ​ക്കോ​ർ​ട്ടി​നും അ​രൂ​ക്കു​റ്റി​യി​ൽ​നി​ന്നു പു​ല​ർ​ച്ചെ അ​ഞ്ചി​നും കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ അ​രൂ​ക്കു​റ്റി​യി​ൽ​നി​ന്നു​ള്ള തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ​ഫാ​സ്റ്റ് ഏ​റെ യാ​ത്ര​ക്കാ​രും ക​ള​ക്ഷ​നു​മു​ള്ള സ​ർ​വീ​സാ​യി​രു​ന്നു. ചേ​ർ​ത്ത​ല​യി​ൽ​നി​ന്ന് ആ​ലു​വ- ക​ള​മ​ശേ​രി, ആ​ലു​വ-​ആ​ല​പ്പു​ഴ, കോ​ട്ട​യം തു​ട​ങ്ങി അ​റു​പ​തി​ൽ​പ്പ​രം സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​താ​ണ് നി​ല​വി​ൽ വെ​ട്ടി​ച്ചു​രു​ക്കി​യി​രി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.