സൈ​ന്യ​ത്തെ കാ​വി​വ​ത്ക​രി​ക്കാ​നാ​ണ് അ​ഗ്നിപ​ഥ്: കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി
Monday, June 27, 2022 10:44 PM IST
എ​ട​ത്വ: എ​ട്ടുവ​ര്‍​ഷം രാ​ജ്യം ഭ​രി​ച്ചി​ട്ടും സൈ​നി​ക​ര്‍​ക്കി​ട​യി​ല്‍ സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ സൈ​ന്യ​ത്തെ കാ​വി​വ​ത്കരി​ക്കാ​നാ​ണ് അ​ഗ്‌​നി​പ​ഥ് പ​ദ്ധ​തി​യെ​ന്ന് കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി.
കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രു​ക​ള്‍ ജ​നാ​ധി​പ​ത്യ​വും സ്വാ​ത​ന്ത്ര്യ​വും സ​മ​ത്വ​വും സം​ര​ക്ഷി​ക്കു​ന്ന​തി​നു പ​ക​രം കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് പോ​ലെ ചെ​യ്തി​രു​ന്നു​വെ​ങ്കി​ല്‍ ബി​ജെ​പി​യും സി​പി​എ​മ്മും അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഇ​ന്ന് ഇ​ന്ത്യ​യി​ലു​ണ്ടാ​വി​ല്ലാ​യി​രു​ന്നു.
സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ നി​ല​വാ​രം ത​ക​ര്‍​ക്കു​ക​യും യു​വാ​ക്ക​ളു​ടെ ഭാ​വി​യി​ല്‍ ക​രി​നി​ഴ​ല്‍ വീ​ഴ്ത്തു​ക​യും ചെ​യ്യു​ന്ന അ​ഗ്‌​നീ​പ​ഥ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചും കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട​ത്വ​യി​ല്‍ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​കെ. സേ​വ്യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​മു​ര​ളി, ക​റ്റാ​നം ഷാ​ജി, എ​ബി കു​ര്യാ​ക്കോ​സ്, സ​ജി ജോ​സ​ഫ്, കെ. ​ഗോ​പ​കു​മാ​ര്‍, ജെ.​റ്റി. റാം​സേ, പി.​റ്റി.​ സ്‌​ക​റി​യ, പ്ര​മോ​ദ് ച​ന്ദ്ര​ന്‍, സി.​വി. ​രാ​ജീ​വ്, ജോ​സ​ഫ് ചേ​ക്കോ​ട​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.