ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Monday, June 27, 2022 10:45 PM IST
മാ​ന്നാ​ർ: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. മാ​ന്നാ​ർ മേ​ൽ​പാ​ടം പെ​രും​ക​ണ്ണാ​രി​ൽ രാ​ജ​ശേ​ഖ​ര​നാ(55 ) ണ് ​മ​രി​ച്ച​ത്. 21 നു ​മൂ​ത്ത​മ​ക​ൻ രാ​ജേ​ഷി​നെ ഖ​ത്ത​റി​ലേ​ക്ക് യാ​ത്ര​യ​യ്ക്കാ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ പോ​യി തി​രി​കെ വ​രു​മ്പോ​ൾ പാ​വു​ക്ക​ര ക​ട​പ്ര​മ​ഠം ജം​ഗ്‌​ഷ​ന്‌ സ​മീ​പം രാ​ജ​ശേ​ഖ​ര​ന്‍റെ ബൈ​ക്കി​നു​കു​റു​കെ നാ​യ​ചാ​ടി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.
അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജ​ശേ​ഖ​റി​നെ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. നി​ല ഗു​രു​ത​ര​മാ​യ​തി​നെതു​ട​ർ​ന്ന് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ഇ​ന്ന​ലെ ഉ​ച്ച‌​യ്ക്ക് ഒ​ന്നി​ന് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ നി​ർ​മ​ല. മ​ക്ക​ൾ: രാ​ജേ​ഷ് (ഖ​ത്ത​ർ), പ്ര​വീ​ൺ (ഖ​ത്ത​ർ). സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ.