യു​വാ​ക്ക​ളു​ടെ സ​ത്യ​സ​ന്ധ​ത ര​മേ​ശ് ബാ​ബു​വി​നു തു​ണ​യാ​യി
Monday, June 27, 2022 10:47 PM IST
അ​മ്പ​ല​പ്പു​ഴ: യു​വാ​ക്ക​ളു​ടെ സ​ത്യ​സ​ന്ധ​ത​യെത്തുട​ർ​ന്ന് ന​ഷ്ട​പ്പെ​ട്ട പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് ഗൃ​ഹ​നാ​ഥ​ന് തി​രി​കെ ല​ഭി​ച്ചു. കാ​യം​കു​ളം എ​സ്.​വി.​ വാ​ർ​ഡ് ശ്രീ​തീ​ർ​ഥം ര​മേ​ശ് ബാ​ബു​വി​ന്‍റെ പഴ്സാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. കു​ടും​ബാം​ഗ​ങ്ങ​ളെ അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച ശേ​ഷം ത​ക​ഴി ശ്രീധ​ർ​മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നാ​യെ​ത്തി​യ​താ​ണ്.

ഇ​തി​നുശേ​ഷം പ്ര​സാ​ദം വാ​ങ്ങു​ന്ന​തി​നി​ടെ പ​ണം, എ​ടി​എം, ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ എ​ന്നി​വ​യ​ട​ങ്ങി​യ പ​ഴ്സ് കാ​റി​നു മു​ക​ളി​ൽ വ​ച്ചു. പി​ന്നീ​ട് തി​രി​ച്ച് അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പഴ്സ് ന​ഷ്ട​മാ​യ​ത​റി​യു​ന്ന​ത്. ഉ​ട​ൻ വി​വ​രം അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു.

ഈ ​സ​മ​യം അ​മ്പ​ല​പ്പു​ഴ​യി​ലേ​ക്ക് ബൈ​ക്കി​ൽ വ​ന്ന കു​ന്നു​മ്മ ജീ​മോ​ൻ ഭ​വ​ന​ത്തി​ൽ ജോ​സ​ഫ് (ജീ​മോ​ൻ), പ​ന്ത്ര​ണ്ടി​ൽ നി​മ്മി​ച്ച​ൻ എ​ന്നി​വ​ർ​ക്ക് ത​ക​ഴി റെ​യി​ൽ​വേ ഗേ​റ്റി​ന​രി​കി​ൽ കി​ട​ന്ന് പഴ്സ് ല​ഭി​ച്ചു. ഇ​തു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ര​മേ​ശ് ബാ​ബു​വും എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് എ​സ് ഐ അ​രു​ണി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ യു​വാ​ക്ക​ൾ പ​ഴ്സ് ര​മേ​ശ് ബാ​ബു​വി​നു കൈ​മാ​റി.