ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന; 3.24 ല​ക്ഷം രൂ​പ പി​ഴചു​മ​ത്തി
Wednesday, June 29, 2022 10:46 PM IST
ആ​ല​പ്പു​ഴ: ഏ​പ്രി​ല്‍ മു​ത​ല്‍ ജൂ​ണ്‍ വ​രെ ജി​ല്ല​യി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 3,24,500 രൂ​പ പി​ഴ ചു​മ​ത്തി. 1174 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍ തു​ട​ര്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.
ഓ​പ്പ​റേ​ഷ​ന്‍ മ​ത്സ്യ​യു​ടെ ഭാ​ഗ​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ർ​ന്ന് 231 പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. വ​ഴി​ച്ചേ​രി, ചെ​ങ്ങ​ന്നൂ​ര്‍ കൊ​ല്ല​ക്ക​ട​വ്, ഹ​രി​പ്പാ​ട് മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ നി​ന്ന് ഫോ​ര്‍​മ​ലി​ന്‍ ടെ​സ്റ്റ് പോ​സീ​റ്റീ​വ് ആ​യ​തും പ​ഴ​കി​യ​തും ഉ​ള്‍​പ്പെ​ടെ 530 കി​ലോ മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. 37 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി.
ഫോ​ര്‍​മാ​ലി​ന്‍ പോ​സി​റ്റീ​വാ​യ മ​ത്സ്യ​ത്തി​ന്‍റെ സാ​മ്പി​ളു​ക​ള്‍ ഗ​വ​ണ്‍​മെ​ന്‍റ് അ​ന​ലി​റ്റി​ക്ക​ല്‍ ലാ​ബി​ലേ​ക്ക് അ​യ​ച്ചു. ഹോ​ട്ട​ലു​ക​ളു ബേ​ക്ക​റി​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് 295 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. ന്യൂ​ന​ത​ക​ള്‍ ക​ണ്ടെ​ത്തി​യ 78 സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച 32 സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും നോ​ട്ടീ​സ് ന​ൽ​കി. പ​ഴ​കി​യ​തും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​തു​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.120 ജ്യൂ​സ് ക​ട​ക​ളി​ൽ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. 21 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. ആ​റു സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ഈ​ടാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഓ​പ്പ​റേ​ഷ​ന്‍ ജാ​ഗ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പീ​ക​രി​ച്ച സ്‌​ക്വാ​ഡ് 72 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ലു സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി.