തു​ന്പോ​ളി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ വിശുദ്ധ ​തോ​മ​സി​ന്‍റെ​യും വിശുദ്ധ ​പ​ത്രോ​സി​ന്‍റെ​യും തി​രു​നാ​ൾ
Wednesday, June 29, 2022 10:50 PM IST
തു​ന്പോ​ളി: തു​ന്പോ​ളി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ വിശുദ്ധ ​തോ​മ​സി​ന്‍റെ​യും വിശുദ്ധ ​പ​ത്രോ​സി​ന്‍റെ​യും തി​രു​നാ​ൾ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തി​യ​തി​ക​ളി​ൽ ന​ട​ക്കും. ഫാ. ​തോ​മ​സ് ലൂ​യി​സ് വ​ട്ട​പ്പ​റ​ന്പി​ൽ, ഫാ.​ ലെ​നി​ൽ ജോ​സ്, ഫാ. ​പോ​ൾ ജെ.​ അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ക്കും. ശ​നി വൈ​കി​ട്ട് 5.15ന് ​ഫാ. ബെ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ ക​ണ്ട​നാ​ട് ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. ഞാ​യ​ർ വൈ​കി​ട്ട് 3.30ന് ​ഫാ. സാം​സ​ൺ ആ​ഞ്ഞി​ലി​പ​റ​ന്പി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ക​ട​ൽ വെ​ഞ്ച​രി​പ്പ്, ദി​വ്യ​കാ​രു​ണ്യ ആ​ശി​ർ​വാ​ദം തു​ട​ങ്ങി​യ തി​രു​ക​ർ​മ​ങ്ങ​ൾ ന​ട​ക്കും.