എ​ട​ത്വ പ​ള്ളി​യി​ല്‍നി​ന്ന് നി​ര​ണം കാ​ല്‍​ന​ട​യാ​ത്ര ഇ​ന്ന്
Friday, July 1, 2022 10:45 PM IST
എ​ട​ത്വ: മാ​ര്‍​ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ പാ​ദ​സ്പ​ര്‍​ശ​ത്താ​ൽ അ​നു​ഗൃ​ഹീ​ത​മാ​യ നി​ര​ണ​ത്തേ​ക്ക് എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ല്‍​ന​ട​യാ​യി നി​ര​ണം തീ​ര്‍​ഥാ​ട​നം ഇ​ന്ന് ന​ട​ക്കും.
രാ​വി​ലെ എ​ട്ടി​ന് എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ന് മു​ന്നി​ലെ കു​രി​ശ​ടി​യി​ല്‍ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷ​മാ​ണ് മാ​ര്‍​ത്തോ​മ്മാ​ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് സൂ​ക്ഷി​ക്കു​ന്ന നി​ര​ണം ദേ​വാ​ല​യ​ത്തി​ലേ​ക്ക് പ​ദ​യാ​ത്ര ആ​രം​ഭി​ക്കു​ക. പ​തി​നാ​റാ​മ​ത് നി​ര​ണം തീ​ര്‍​ഥാ​ട​നം വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ദു​ക്റാ​നാ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ രാ​വി​ലെ 7.30 ന് ​എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ​പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ശേ​ഷം പ​ള്ളി​ക്ക് ചു​റ്റും പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും.