കു​ഞ്ഞ​മ്മ ഇ​നി ഗാ​ന്ധി​ഭ​വ​ന്‍റെ ത​ണ​ലി​ൽ
Saturday, July 2, 2022 10:27 PM IST
കാ​യം​കു​ളം: ത​ക​ർ​ന്ന വീ​ട്ടി​ൽ ദു​രി​ത​ജീ​വി​തം ന​യി​ച്ച പെ​രി​ങ്ങാ​ല തോ​പ്പി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ കു​ഞ്ഞ​മ്മ (76)യെ ​പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ ഏ​റ്റെ​ടു​ത്തു. മാ​ന​സി​ക​രോ​ഗി​യാ​യ സ​ഹോ​ദ​ര​ൻ ജോ​ണി​ക്കു​ട്ടി​യോ​ടൊ​പ്പ​മാ​ണ് കു​ഞ്ഞ​മ്മ ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​ഞ്ച് സ​ഹോ​ദ​ര​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു.

ത​ക​രാ​റാ​യ വീ​ട്ടി​ൽ ജോ​ണി​ക്കു​ട്ടി​യും കു​ഞ്ഞ​മ്മ​യും ക​ഴി​യു​ന്ന​തു നാ​ട്ടു​കാ​ർ​ക്ക് വ​ലി​യ വേ​ദ​ന​യാ​യി​രു​ന്നു. സ​ഹോ​ദ​ര​നു വേ​ണ്ടി ജീ​വി​ച്ച കു​ഞ്ഞ​മ്മ​യും ഇ​ട​യ്ക്ക് ഒ​റ്റ​ക്കി​രു​ന്നു സം​സാ​രി​ക്കാ​റു​ണ്ട്. മ​ല​ങ്ക​ര കാ​ത്തോ​ലി​ക്ക ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി ഇ​ട​വ​കാം​ഗ​മാ​യ കു​ഞ്ഞ​മ്മ​യെ‍​യും സ​ഹോ​ദ​ര​നെ​യും പ​ള്ളി​യും കാ​യം​കു​ളം ചേ​ത​ന​യും സ​ഹാ​യി​ക്കാ​റു​ണ്ടാ​യി​രു​ന്നു.

കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​ൻ​പ് കു​ഞ്ഞ​മ്മ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി വ​ള​രെ മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ചേ​ത​ന ഡ​യ​റ​ക്ട​ർ ഫാ. ​ലൂ​ക്കോ​സ് ക​ന്നി​മേ​ൽ ഗാ​ന്ധി​ഭ​വ​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ർ സോ​മ​ര​ജ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഗാ​ന്ധി​ഭ​വ​ൻ സ്‌​നേ​ഹ​വീ​ട് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ്‌ ഷെ​മീ​ർ കു​ഞ്ഞ​മ്മ​യെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മ​ഴ​യി​ൽ ചോ​ർ​ന്നൊ​ലി​ക്കു​ന്ന ഭി​ത്തി​ക​ൾ ത​ക​ർ​ന്ന വീ​ട്ടി​ൽ​നി​ന്നു കു​ഞ്ഞ​മ്മ​യ്ക്ക് ഇ​നി സു​ര​ക്ഷി​ത​മാ​യി ഗാ​ന്ധി​ഭ​വ​നി​ൽ ത​ല​ചാ​യ്ക്കാം.