മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Sunday, July 3, 2022 10:48 PM IST
ആ​ല​പ്പു​ഴ: സ​മ​ഗ്രശി​ക്ഷ കേ​ര​ള ബി​ആ​ർ​സി ആ​ല​പ്പു​ഴ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. ആ​ല​പ്പു​ഴ ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് പ​രി​മി​തി​ക​ളെ മ​റി​ക​ട​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ആ​ല​പ്പു​ഴ ബി​ആ​ർ​സി യി​ൽ ന​ട​ന്ന ക്യാ​മ്പ് മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സൗ​മ്യ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ര​വി​ന്ദാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നെ​ടു​മു​ടി
മ​ണ്ഡ​ലം യോ​ഗം

മ​ങ്കൊ​മ്പ്: യു​ഡി​എ​ഫ് നെ​ടു​മു​ടി മ​ണ്ഡ​ലം യോ​ഗം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ സ്‌​കൂ​ൾ സ​മ​യ​ത്തെ​ങ്കി​ലും ബ​സ് സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എ​ൻ.​വി. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ബ​ർ​ട്ട് ജോ​ൺ​സ​ൺ, മി​നി മ​ന്മ​ഥ​ൻ നാ​യ​ർ, ലാ​ലി​ച്ച​ൻ പ​ള്ളി വാ​തു​ക്ക​ൽ, പി.​എ​സ്. തോ​മ​സ്, മാ​ത്യു വാ​ഴ​പ്പറ​മ്പ്, മ​ജി​ത്ത് വ​ർ​ഗീ​സ്, ലി​ജോ ജെ. ​ക​ടു​ക്കാ​ത്ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.