കു​ഴി​താ​ണ്ടി വ​ന്ന​വ​ർ​ക്ക് കു​ഴി​മ​ന്തി; വേ​റി​ട്ട സമരവു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്
Saturday, August 6, 2022 10:43 PM IST
കാ​യം​കു​ളം: ദേ​ശീ​യ​പാ​ത​യി​ലെ അ​പ​ക​ട​ക്കെ​ണി​ക​ളാ​യ കു​ഴി താ​ണ്ടി വ​ന്ന യാ​ത്ര​ക്കാ​ർ​ക്ക് കു​ഴി മ​ന്തി ന​ൽ​കി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. ദേ​ശീ​യപാ​ത​യി​ൽ കാ​യം​കു​ളം മു​ത​ൽ ഹ​രി​പ്പാ​ട് വ​രെ​യു​ള്ള കു​ഴി​ക​ൾ അ​ട​യ്ക്കാ​ത്ത അ​ധി​കാ​രി​ക​ളു​ടെ ജ​ന​വ​ഞ്ച​ന​യ്ക്കെ​തി​രേ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് നോ​ർ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ഴി​താ​ണ്ടി വ​ന്ന​വ​ർ​ക്ക് കു​ഴി​മ​ന്തി ന​ൽ​കി​ക്കൊ​ണ്ട് പ്ര​തീ​കാ​ത്മ​ക സ​മ​രം ന​ട​ത്തി​യ​ത്.

ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി അ​ട​യ്ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​മ്പും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേധ ​സ​മ​രം ന​ട​ത്തി​യി​രു​ന്നു. കു​ഴി​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്തും കു​ഴി​ക​ളി​ൽ മ​ത്സ്യകൃ​ഷി ന​ട​ത്തി​യും സ​മ​രം ചെ​യ്തി​രു​ന്നു.

കു​ഴി​ക​ളി​ൽ വീ​ണു നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടും റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ത്ത അ​ധി​കാ​രി​ക​ളു​ടെ നി​ല​പാ​ടി​നെ​തി​രേ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഫ്സ​ൽ പ്ലാ​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ​ര​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​നൗ​ഫ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​ൽ​മാ​ൻ പൊ​ന്നേ​റ്റി​ൽ, അ​രി​താ ബാ​ബു, അ​സീം നാ​സ​ർ, സ​ജീ​ദ് ഷാ​ജ​ഹാ​ൻ, ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.