കു​ടി​വെ​ള്ളം മു​ട്ടി​ച്ച് ജ​ല അ​ഥോ​റി​റ്റി​യു​ടെ ക​യ്യൊ​ഴി​യ​ൽ
Sunday, August 7, 2022 10:05 PM IST
ആ​ല​പ്പു​ഴ: കു​ടി​വെ​ള്ളം കി​ട്ടാ​തെ ന​ട്ടംതി​രി​ഞ്ഞ് ഒ​രു പ്ര​ദേ​ശ​ക്കാ​ർ. ജ​ല അ​ഥോ​റി​റ്റി​യോ​ട് പ​രാ​തി പ​റ​ഞ്ഞ് വ​ല​ഞ്ഞ് നാ​ട്ടു​കാ​രും വി​കാ​രി​യ​ച്ച​നും. ത​ക​രാ​ർ ക​ണ്ടെ​ത്താ​നാ​വു​ന്നി​ല്ല​യെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി. ര​ണ്ടാ​ഴ്ച​യാ​യി കു​ടി​വെ​ള്ള​മി​ല്ലാ​തെ ആ​ളു​ക​ൾ ബു​ദ്ധി​മു​ട്ടു​ന്നു. ന​ഗ​ര​ത്തി​ലെ ആ​റാ​ട്ടു​വ​ഴി, ക​ള​പ്പു​ര വാ​ർ​ഡു​ക​ളി​ലാ​ണ് കു​ടി​വെ​ള്ളം വി​ത​ര​ണം മു​ട​ങ്ങി​യ​ത്. ജ​ല അ​ഥോ​റി​റ്റി​ക്ക് ത​ക​രാ​ർ ക​ണ്ടെ​ത്താ​നാ​വു​ന്നി​ല്ല എ​ന്നാ​ണ് മ​റു​പ​ടി. ഇ​ന്നു വ​രും നാ​ളെ വ​രും എ​ന്നു നോ​ക്കി കാ​ത്തി​രു​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ വ​ല​ഞ്ഞു. പ​ണ​ത്തി​നു വാ​ങ്ങാ​നും ല​ഭി​ക്കാ​തെ വ​ല​യു​ന്നു. ജ​ല അ​ഥോ​റി​റ്റി​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​രാ​തി വി​ളി​ച്ച​റി​യി​ച്ചി​ട്ടും പ്ര​യോ​ജ​ന​മി​ല്ല. അ​വ​ർ ഓ​രോ തൊ​ടു​ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞ് ക​യ്യൊ​ഴി​യു​ന്നു എ​ന്നാ​ണ് പ​രാ​തി.