കു​ട്ട​നാ​ട്ടി​ൽ ആ​ശ്വാ​സ​ദൂ​തു​മാ​യി മാ​ർ പെ​രു​ന്തോ​ട്ടം
Sunday, August 7, 2022 10:05 PM IST
ച​​ങ്ങ​​നാ​​ശേ​​രി: കു​​ട്ട​​നാ​​ടി​​ന്‍റെ ദു​​രി​​തം മാ​​റ്റാ​​ൻ എ​​സി ക​​നാ​​ൽ പൂ​​ർ​​ണ​​മാ​​യും തു​​റ​​ക്കാ​​ൻ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം.
വെ​​ള്ള​​പ്പൊ​​ക്ക​​​ത്തി​​ൽ ന​​ട്ടം​​തി​​രി​​യു​​ന്ന കു​​ട്ട​​നാ​​ട്ടി​​ൽ ആ​​ശ്വാ​​സ​​ദൂ​​തു​​മാ​​യി ക്ര​​സ് അ​​തി​​രൂ​​പ​​ത ക​​ർ​​ഷ​​ക സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ന​​യ്ക്ക​​ച്ചി​​റ​​യി​​ലാ​​രം​​ഭി​​ച്ച് കു​​ട്ട​​നാ​​ടി​​ന്‍റെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്ത​​വേ​​യാ​​ണ് ബി​ഷ​പ് ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ച​​ത്. ഇ​ത് സാ​​ധ്യ​​മാ​​കു​​ന്നി​​ല്ലെ​​ങ്കി​​ൽ ആ​​റു​​ക​​ളി​​ലും തോ​​ടു​​ക​​ളി​​ലും അ​​ടി​​ഞ്ഞു​​കൂ​​ടി​​യി​​രി​​ക്കു​​ന്ന ചെ​​ളി​​യും എ​​ക്ക​​ലും വാ​​രി മാ​​റ്റാ​​നു​​ള്ള അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണം. കു​​ട്ട​​നാ​​ടി​​ന്‍റെ ഇ​​ന്ന​​ത്തെ അ​​വ​​സ്ഥ​​യ്ക്ക് കാ​​ര​​ണം അ​​ശാ​​സ്ത്രീ​​യ​​മാ​​യ നി​​ർ​​മാ​​ണ​​ങ്ങ​​ളും പാ​​രി​​സ്ഥി​​തി​​ക പ​​ഠ​​ന​​ങ്ങ​​ളി​​ല്ലാ​​തെ​​യു​​ള്ള പ്ര​​വൃ​​ത്തി​​ക​​ളു​മാ​​ണ്. ജ​ല​ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ പോ​ള​യും മ​റ്റും നീ​ക്കാ​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ക്ക​ണം.
ക​​ർ​​ഷ​​ക​​രും മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള കു​​ട്ട​​നാ​​ട​ൻ ജ​ന​ത​യു​ടെ പ്ര​​ശ്ന​​ങ്ങ​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി പ​​രി​​ഹ​​രി​​ച്ച് അ​​വ​​ർ​​ക്ക് അ​​വ​​രു​​ടെ ജീ​​വി​​ത നി​​ല​​വാ​​രം ഉ​​യ​​ർ​​ത്താ​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു ന​​ട​​പ്പി​​ൽ വ​​രു​​ത്ത​​ണ​​മെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ, അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റ​​ൽ മോ​​ണ്‍.​​ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​ക്ക​​ൽ, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പു​​ന്ന​​ശേ​​രി, ഫാ. ​​സോ​​ണി മു​​ണ്ടു​​ന​​ട​​ക്ക​​ൽ, ഫാ. ​​ജോ​​ർ​​ജ് പ​​ന​​ക്കേ​​ഴം, ഫാ. ​​തോ​​മ​​സ് കു​​ള​​ത്തു​​ങ്ക​​ൽ, ഫാ. ​​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി, ടോം ​​ജോ​​സ​​ഫ് ച​​ന്പ​​ക്കു​​ളം, സി.​​ജെ. ജോ​​സ​​ഫ്, ജോ​​ർ​​ജ് വാ​​ച്ചാ​​പ​​റ​​ന്പി​​ൽ, ടോം ​​കാ​​യി​​ത്ത​​റ, ജി​​ജി ഫി​​ലി​​പ്പ്, രാ​​ജു ജോ​​ർ​​ജ്, ജോ​​ബി കി​​ളി​​രൂ​​ർ, സൈ​​ബി അ​​ക്ക​​ര തു​​ട​​ങ്ങി​​യ​​വ​​രും ബി​ഷ​പ്പി​നൊ​പ്പം കു​​ട്ട​​നാ​​ട്ടി​​ൽ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നു​​ണ്ടാ​​യി​​രു​​ന്നു.