പു​ന​ർവി​വാ​ഹ​ത്തി​ന് ധ​ന​സ​ഹാ​യം
Monday, August 8, 2022 9:59 PM IST
ആ​ല​പ്പു​ഴ: സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ധ​വ​ക​ളു​ടെ​യും നി​യ​മ​പ​ര​മാ​യി വി​വാ​ഹ മോ​ച​നം നേ​ടി​യ​വ​രു​ടെ​യും പു​ന​ർ​വി​വാ​ഹ​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന മം​ഗ​ല്യ പ​ദ്ധ​തി​യി​ലേ​ക്ക് വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണം മൂ​ലം വി​ധ​വ​യാ​യവ​രും നി​യ​മ പ്ര​കാ​രം വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ​വ​രു​മാ​യ 18 നും 50 ​നും മ​ധ്യേ പ്രാ​യ​മു​ള്ള ബി​പി​എ​ൽ/​മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട വ​നി​ത​ക​ളെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. പു​ന​ർ​വി​വാ​ഹം ര​ജി​സ്റ​റ​ർ ചെ​യ്ത സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, ആ​ദ്യ വി​വാ​ഹ​ത്തി​ലെ ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്, വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ​ത് സം​ബ​ന്ധി​ച്ച് കോ​ട​തി ഉ​ത്ത​ര​വ്, ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ പ​ക​ർ​പ്പ്, ബി.​പി.​എ​ൽ/​മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട റേ​ഷ​ൻ​കാ​ർ​ഡി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്ക​ണം. വെ​ബ്സൈ​റ്റ്: www.schemes. wcd.kerala.gov.in. ഫോ​ൺ: 0477 2960147.