ക​ള​ഞ്ഞുകി​ട്ടി​യ സ്വ​ർ​ണ​മാ​ല ഉ​ട​മ​യ്ക്കു തി​രി​കെ ന​ൽ​കി നി​സാ​മു​ദ്ദീ​ൻ മാ​തൃ​കയായി
Monday, August 8, 2022 10:03 PM IST
ഹ​രി​പ്പാ​ട്: ക​ള​ഞ്ഞുകി​ട്ടി​യ സ്വ​ർ​ണ​മാ​ല ഉ​ട​മ​യ്ക്കു തി​രി​കെ ന​ൽ​കി നി​സാ​മു​ദ്ദീ​ൻ മാ​തൃ​ക​യാ​യി. തൃ​ക്കു​ന്ന​പ്പു​ഴ ആറാംവാ​ർ​ഡ് കൊ​ന്ന​പ്പ​റ​മ്പി​ൽ നി​സാ​മു​ദ്ദീ​ൻ (52) ആ​ണ് ഉ​ട​മ​യു​ടെ വീ​ട്ടി​ൽ ചെ​ന്ന് സ്വർണ മാല തി​രി​കെ ന​ൽ​കി​യ​ത്. തൃ​ക്കു​ന്ന​പ്പു​ഴ വ​ട​ക്കേ​ക്ക​ര 261-ാം ന​മ്പ​ർ എ​സ്എ​ൻ​ഡി​പി ശാ​ഖ യോ​ഗം വ​ക വ​ലി​യ​പ​റ​മ്പ് ദേ​വീ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം ശാ​ന്തിഭ​വ​ന​ത്തി​ൽ സു​ഭ​ദ്ര​യു​ടെ ഒ​ന്ന​രപ​വ​ൻ വ​രു​ന്ന മാ​ല​യാ​ണ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ള​ഞ്ഞുകി​ട്ടി​യ​ത്.
ക​ള​ഞ്ഞുകി​ട്ടി​യ വി​വ​രം ദേ​വ​സ്വം സെ​ക്ര​ട്ട​റി അ​റി​യി​ക്കു​ക​യും ക്ഷേ​ത്ര​ത്തി​ലെ സിസിടി ​വി പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഉ​ട​മ​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ വാ​ർ​ഡ് മെ​മ്പ​ർ അ​മ്മി​ണിയുടെ​യും ദേ​വ​സ്വം സെ​ക്ര​ട്ട​റി കു​ട്ട​പ്പ​ന്‍റെ​യും സാ​നി​ധ്യ​ത്തി​ൽ ഉ​ട​മ​യു​ടെ വീ​ട്ടി​ൽ ചെ​ന്ന് മാ​ല തി​രി​ച്ചു​ന​ൽ​കി.