ഡി​വൈ​എ​സ്പി എം.​കെ. ബി​നു​കു​മാ​റി​ന്‍റെ മെ​ഡ​ൽ അ​ർ​ഹ​ത​യ്ക്കു​ള്ള അം​ഗീ​കാ​രം
Saturday, August 13, 2022 10:45 PM IST
അ​മ്പ​ല​പ്പു​ഴ: നാ​ടി​നെ ല​ഹ​രി​മു​ക്ത​മാ​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത ഡി​വൈ​എ​സ്പി​ക്ക് അ​ർ​ഹ​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ. ആ​ല​പ്പു​ഴ നർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എം.​കെ. ബി​നു​കു​മാ​റി​നാ​ണ് മെ​ഡ​ൽ ല​ഭി​ച്ച​ത്.

ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് ആ​ല​പ്പു​ഴ നർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി​യാ​യി ചു​മ​ത​ല​യേ​റ്റ ഇ​ദ്ദേ​ഹം 703 കേ​സു​ക​ളി​ലാ​യി 830 പ്ര​തി​ക​ളെ​യാ​ണ് അ​ഴി​ക്കു​ള്ളി​ലാ​ക്കി​യ​ത്. ഏ​ക​ദേ​ശം 50 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു മ​രു​ന്ന് ഇ​ക്കാ​ല​യ​ള​വി​ൽ പി​ടി​കൂ​ടി​. ഡി​വൈ​എ​സ്പി​യു​ടെ കീ​ഴി​ലു​ള്ള 11 അം​ഗ ല​ഹ​രി വി​രു​ദ്ധ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ടി​നെ ല​ഹ​രിമു​ക്ത​മാ​ക്കാ​ൻ അ​ഹോ​രാ​ത്രം പ​ണി​യെ​ടു​ക്കു​ന്ന​ത്.

2003 ൽ ​കാ​സ​ർ​ഗോ​ഡ് ഹോ​സ്ദുർ​ഗി​ൽ എ​സ്ഐ​യാ​യാണ് ഔ​ദ്യോ​ഗി​ക സേ​വ​നം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യി ആ​ദ്യം അ​മ്പ​ല​പ്പു​ഴ​യി​ൽ ചു​മ​ത​ല​യേ​റ്റു. തുടർന്ന് ആ​ല​പ്പു​ഴ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യാ​യും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡി​വൈ​എ​സ്പി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. ഇ​തി​നു ശേ​ഷം തി​രു​വ​ന​ന്ത​പു​രം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ജി​ല്ല​യി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന മ​യ​ക്കു മ​രു​ന്ന് വി​ൽ​പ്പ​ന​യും ഉ​പ​ഭോ​ഗ​വും ഇ​ല്ലാ​താ​ക്കാ​ൻ കൂ​ടു​ത​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ഇ​തി​നു​ള്ള പ്ര​ചോ​ദ​ന​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ മാ​റു​മെ​ന്നും ബി​നു​കു​മാ​ർ പ​റ​ഞ്ഞു.