മു​ട്ടം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ സ​ഹ​സ്രാ​ബ്ദ ആ​ഘോ​ഷ​ം; ഇന്നു പ്രയാണങ്ങളെത്തും
Saturday, August 13, 2022 10:50 PM IST
ചേ​ർ​ത്ത​ല: മ​രി​യ​ൻ തീ​ർ​ഥ​ാട​ന കേ​ന്ദ്ര​മാ​യ മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ സ​ഹ​സ്രാ​ബ്ദ ആ​ഘോ​ഷ​ത്തി​ന് നാ​ളെ തു​ട​ക്ക​മാ​കും. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ഇന്നു ദീ​പ​ശി​ഖാ, പ​താ​ക പ്ര​യാ​ണ​ങ്ങ​ൾ ന​ട​ത്തും.

കോ​ക്ക​മം​ഗ​ലം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽനി​ന്ന് ദീ​പ​ശി​ഖ​യും മ​ല​യാ​റ്റൂർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽനി​ന്ന് തോ​മാ​ശ്ലീ​ഹ​യു​ടെ ഛായാ​ചി​ത്ര​വും പ​റ​വൂ​ർ കോ​ട്ട​ക്കാ​വ് പ​ള്ളി​യി​ൽനി​ന്നു പ​താ​ക​യും പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽനി​ന്ന് മാ​താ​വി​ന്‍റെ ഛായ​ചി​ത്ര​വും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ആ​ഘോ​ഷ​പൂ​ർ​വം എ​ത്തി​ക്കും.

വൈ​കു​ന്നേ​രം 6.30ന് ​വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല​യി​ൽ വൈ​ദി​ക​രും ക​ന്യാ​സ്ത്രി​ക​ളും ഇ​ട​വ​ക സ​മൂ​ഹ​വും ചേ​ർ​ന്നു ദീ​പ​ശി​ഖ പ​താ​ക ജാ​ഥ​ക​ളെ സ്വീ​ക​രി​ച്ച് ദേ​വാ​ല​ത്തി​ലേ​ക്ക് ആ​ന​യി​ക്കും. തു​ട​ർ​ന്ന് എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത രേ​ഖാ​ല​യം ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ഇ​ഗ്നേ​ഷ്യ​സ് പ​യ്യ​പ്പ​ള്ളി സ​ന്ദേ​ശം ന​ൽ​കും. ഷാ​ജു ജോ​സ​ഫ് സ്വാ​ഗ​ത​വും മ​നോ​ജ് ജോ​സ​ഫ് ന​ന്ദി​യും പ​റ​യും.