ഓ​ണ​ക്കി​റ്റ് ത​യാ​റാ​കു​ന്നു; ആ​വേ​ശ​മി​ല്ലാ​തെ ക​ട​യു​ട​മ​ക​ൾ
Sunday, August 14, 2022 11:08 PM IST
മാ​ന്നാ​ർ: റേ​ഷ​ൻ ക​ട​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ഓ​ണ കി​റ്റു​ക​ൾ സ​പ്ലൈ​കോ​യി​ൽ ത​യാ​റാ​കു​ന്നു. ചി​ങ്ങം ഒ​ന്നു മു​ത​ൽ വി​ത​ര​ണം ആ​രം​ഭി​ക്ക​ത്ത​ക്ക വി​ധ​ത്തി​ലാ​ണ് കി​റ്റ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ണ​ത്തി​ന് മു​ൻ​പ് എ​ല്ലാ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ൾ​ക്കും കി​റ്റ് ന​ൽ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

വി​ത​ര​ണം നീ​ളും

ഓ​ണ​ത്തി​നു മു​ൻ​പ് പൂ​ർ​ണ​മാ​യും ന​ൽ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. 14 കൂ​ട്ടം സാ​ധ​ന​ങ്ങ​ളാ​ണ് സ​ഞ്ചി ഉ​ൾ​പ്പെ​ടെ​യു​ള്ള​ത്. ആ​ദ്യം ഘ​ട്ടം വി​ത​ര​ണം ചെ​യ്യാ​നു​ള്ള സാ​ധ​ന​ങ്ങ​ൾ മാ​ത്ര​മേ ഇ​പ്പോ​ൾ എ​ല്ലാ​യി​ട​ത്തും എ​ത്തി​യി​ട്ടു​ള്ളൂ. ഈ ​മാ​സം 31 വ​രെ മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​ട​മ​ക​ൾ​ക്കാ​ണ് കി​റ്റ് ന​ൽ​കു​ന്ന​ത്. സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ നീ​ല, വെ​ള്ള കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കു ന​ൽ​കി​ത്തു​ട​ങ്ങും.

14 കൂ​ട്ടം സാ​ധ​ന​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​നു ക്ഷാ​മം വ​ന്നാ​ൽ കി​റ്റ് നി​റ​യ്ക്ക​ൽ താ​മ​സി​ക്കും. ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത് ഓ​ണം ക​ഴി​ഞ്ഞും കി​റ്റ് ല​ഭി​ക്കു​മെ​ന്നു മു​ൻ​കൂ​ട്ടി പ്ര​ഖ്യാ​പ​നം വ​ന്നി​രു​ന്നു.
മു​ഖം​തി​രി​ച്ചു

ക​ട​യു​ട​മ​ക​ൾ

കോ​വി​ഡ് കാ​ല​ത്ത് എ​ട്ടുമാ​സം കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​പ്പോ​ൾ റേ​ഷ​ൻ ക​ട​ക്കാ​ർ ആ​വേ​ശ​ത്തോ​ടെ​യാ​ണ് വി​ത​ര​ണം ഏ​റ്റെ​ടു​ത്ത​ത്. ഒ​രു കി​റ്റ് വി​ത​ര​ണം ചെ​യ്യു​മ്പോ​ൾ ഏ​ഴു രൂ​പ ന​ൽ​കാ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, ഒ​ന്ന​രവ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടും ഈ ​തു​ക റേ​ഷ​ൻ ക​ട​യു​ട​മ​ക​ൾ​ക്കു ന​ൽ​കി​യി​ട്ടി​ല്ല.

കു​ടി​ശി​ക​യു​ള്ള തു​ക​യി​ൽ ഒ​രുമാ​സ​ത്തേ​ത് അ​ഞ്ചു രൂ​പ നി​ര​ക്കി​ൽ ന​ൽ​കാ​മെ​ന്നു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​നി​യും ന​ൽ​കി​യി​ട്ടി​ല്ല. ഓ​ണ​ത്തി​നു വി​ത​ര​ണം ചെ​യ്യു​ന്ന കി​റ്റി​നു ല​ഭി​ക്കു​ന്ന തു​ക​യെ​ക്കു​റി​ച്ച് ഇ​തു​വ​രെ സ​ർ​ക്കാ​ർ ഒ​ന്നും പ്ര​ഖ്യാ​പി​ച്ചി​ട്ടു​മി​ല്ല. അ​തി​നാ​ൽ​ കി​റ്റ് വി​ത​ര​ണ​ത്തി​ൽ ക​ട​യു​ട​മ​ക​ൾ​ക്കു പൊ​തു​വേ നി​സം​ഗ​ത​യു​ണ്ട്. എ​ല്ലാം കൂ​ടി​യാ​കു​ന്പോൾ ഓ​ണ​ത്തി​നു മു​ൻ​പ് പൂ​ർ​ണ​മാ​യും കി​റ്റ് വി​ത​ര​ണം പൂ​ർ​ത്തി​യാ​കാ​ൻ സാ​ധ്യ​ത കു​റ​വാ​ണ്.