ക​ള​ക്ട​ർ കോ​ള​നി​യി​ലെ​ത്തി
Tuesday, August 16, 2022 10:49 PM IST
ഹ​രി​പ്പാ​ട്: ആ​മ​യി​ട പ​ട്ടി​ക വ​ർ​ഗ കോ​ള​നി​യി​ലെ ദു​രി​ത ജീ​വി​ത​ത്തി​ന് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ഹാ​രം കാ​ണു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ തേ​ജ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം കോ​ള​നി സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ക​ള​ക്ട​ർ ഈ ​ഉ​റ​പ്പു ന​ൽ​കി​യ​ത്.​അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് ആ​മ​യി​ട തോ​പ്പി​ൽ, ശാ​ന്ത​മം​ഗ​ലം കോ​ള​നി​ക​ളി​ലെ കു​ടും​ബ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​ള​ക്ട​ർ കോ​ള​നി സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. കോ​ള​നി​യി​ലെ ദു​രി​തജീ​വി​തം ക​ള​ക്ട​ർ നേ​രി​ൽ​ക്ക​ണ്ടു ബോ​ധ്യ​പ്പെ​ട്ടു.

ഇ​തി​നുശേ​ഷ​മാ​ണ് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ഹാ​രം കാ​ണു​മെ​ന്ന് ക​ള​ക്ട​ർ ഉ​റ​പ്പുന​ൽ​കി​യ​ത്. ചെ​റി​യ മ​ഴ​പെ​യ്താ​ൽ പോ​ലും വ​ലി​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന കോ​ള​നി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും അ​ധി​കൃ​ത​ർ ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല. ഓ​രോവ​ർ​ഷ​വും കോ​ടി​ക​ൾ അ​നു​വ​ദി​ക്കു​ന്നു​വെ​ന്ന പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മ്പോ​ഴും നിവാസി​ക​ളു​ടെ ദു​രി​തത്തി​ന് പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല.