കെ​ല്‍​ട്രോ​ണി​ല്‍ വി​വി​ധ കോ​ഴ്സു​ക​ള്‍
Tuesday, August 16, 2022 10:50 PM IST
ആ​ല​പ്പു​ഴ: കെ​ല്‍​ട്രോ​ണി​ല്‍ വി​വി​ധ തൊ​ഴി​ല​ധി​ഷ്ടി​ത കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​ന്പ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ് വെ​യ​ര്‍ ആ​ൻഡ് നെ​റ്റ്‌‌വ​ര്‍​ക്ക് മെ​യി​ന്‍റ​ന​ന്‍​സ്, അ​ഡ്വാ​ന്‍​സ്ഡ് ഡി​പ്ലോ​മ ഇ​ന്‍ മീ​ഡി​യാ ഡി​സൈ​നിം​ഗ് ആ​ൻഡ് ഡി​ജി​റ്റ​ല്‍ ഫി​ലിം മേ​ക്കിം​ഗ്, ഡി​പ്ലോ​മ ഇ​ന്‍ ലോ​ജി​സ്റ്റി​ക്സ് ആ​ന്‍​ഡ് സ​പ്ലൈ​ചെ​യി​ന്‍ മാ​നേ​ജ്മെ​ന്‍റ്, വെ​ബ്ഡി​സൈ​ന്‍ ആ​ന്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ്‌​സ്, ഡി​പ്ലോ​മ ഇ​ന്‍ ഇ​ന്ത്യ​ന്‍ ആ​ന്‍​ഡ് ഫോ​റി​ന്‍ അ​ക്കൗ​ണ്ടിം​ഗ്, പി​ജി​ഡി​സി​എ, ഡി​സി​എ എ​ന്നി​വ​യാ​ണ് കോ​ഴ്‌​സു​ക​ള്‍.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട് കെ​ല്‍​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 0471 2325154, 8590605260.

പൂ​ക്ക​ളഭാ​ര​തം
ഒ​രു​ക്കി കു​രു​ന്നു​ക​ൾ

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല വെ​ട്ട​ത്തു​വി​ള ഗ​വ​. എ​ൽപി ​സ്കൂ​ളി​ൽ 75-ാം സ്വാ​ത​ന്ത്ര്യദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. പ്ര​ഥ​മാ​ധ്യാ​പി​ക ആ​ർ. മാ​യ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. കു​ട്ടി​ക​ൾ ഒ​രു​ക്കി​യ പൂ​ക്ക​ള ഭാ​ര​തം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഗാ​ന്ധി​ജി, നെ​ഹ്റു, ഭ​ഗ​ത് സിം​ഗ് തു​ട​ങ്ങി സ്വാ​ത​ന്ത്ര്യസ​മ​ര സേ​നാ​നി​ക​ളു​ടെ വേ​ഷം ധ​രി​ച്ച് കു​ട്ടി​ക​ൾ എ​ത്തി ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.