ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണം തി​രി​കെ ന​ൽ​കി അ​ഭി​ഭാ​ഷ​ക​ൻ മാ​തൃ​ക​യാ​യി
Wednesday, August 17, 2022 10:43 PM IST
ആ​ല​പ്പു​ഴ: ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മാ​ല തി​രി​കെ ന​ൽ​കി അ​ഭി​ഭാ​ഷ​ക​ൻ മാ​തൃ​ക​യാ​യി. ഓ​ഗ​സ്റ്റ് 15ന് ​ഡിസിസി പ്ര​സി​ഡ​ന്‍റ് ബാ​ബു പ്ര​സാ​ദ് മു​ഹ​മ്മ​യി​ൽനി​ന്ന് തു​ട​ങ്ങി ആ​ല​പ്പു​ഴ​യി​ൽ സ​മാ​പി​ച്ച ന​വ സ​ങ്ക​ൽ​പ് പ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങ​വേ മ​ണ്ണ​ഞ്ചേ​രി ജം​ഗ്ഷ​നു സ​മീ​പം റോ​ഡി​ൽ കി​ട​ന്നാ​ണു സ്വ​ർ​ണ​മാ​ല അ​ഡ്വ. ഷാ​ലോ​ൺ സാ​ല​സി​ന് ല​ഭി​ച്ച​ത്.
ഇ​ന്ത്യ​ൻ ലോ​യേ​ഴ്‌​സ് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ കോ​ട​തി യൂണി​റ്റ് സെ​ക്ര​ട്ട​റി​യും പാ​തി​ര​പ്പ​ള്ളി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​ണ് ഷാ​ലോ​ൺ.
മാ​റാ​യി​ക്കു​ളം ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ൽ വാ​ർ​ത്ത​യി​ട്ടാ​ണ് മാ​ല‌​യു​ടെ ഉ​ട​മ​യെ ക​ണ്ടെ​ത്തി​യ​ത്. മ​ണ്ണ​ഞ്ചേ​രി മൊ​യി​പു​റ​ത്തു വീ​ട്ടി​ൽ അ​ൻ​സി​ൽ-ജെ​സീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ൽ​ഫി​യാ​യു​ടേതാ​യി​രു​ന്നു മാ​ല.