നെ​ഹ്‌​റു​ട്രോ​ഫി; വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​ത്തി​ന് 25 വ​രെ ര​ജി​സ്ട്രേഷൻ
Wednesday, August 17, 2022 10:45 PM IST
ആ​ല​പ്പു​ഴ: സെ​പ്റ്റം​ബ​ർ നാ​ലി​ന് ന​ട​ക്കു​ന്ന അ​റു​പ​ത്തി​യെ​ട്ടാ​മ​ത് നെ​ഹ്‌​റു​ട്രോ​ഫി വ​ള്ളം​ക​ളി​ക്കു മു​ന്നോ​ടി​യാ​യു​ള്ള വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാം. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ടീ​മു​ക​ൾ 20 മു​ത​ൽ 25 വ​രെ ആ​ല​പ്പു​ഴ ഇ​റി​ഗേ​ഷ​ൻ ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​ദ്യാ​ർ​ഥി- വി​ദ്യാ​ർ​ഥി​നി വി​ഭാ​ഗ​ത്തി​ൽ ജൂ​ണിയ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും ആ​റ​ന്മു​ള ശൈ​ലി പു​രു​ഷ​വി​ഭാ​ഗ​ത്തി​ലും വെ​ച്ചു​പാ​ട്ട് കു​ട്ട​നാ​ട് ശൈ​ലി എ​ന്നി​വ​യി​ൽ സ്ത്രീ-​പു​രു​ഷ വി​ഭാ​ഗ​ത്തി​ലു​മാ​ണ് മ​ത്സ​രം.
എ​ട്ടാം ക്ലാ​സ് മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി /വി​ദ്യാ​ർ​ഥി​നി​ക​ൾ ജൂ​ണിയ​റും ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് ത​ല​ത്തി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി/​വി​ദ്യാ​ർ​ഥി​നി​ക​ൾ സീ​നി​യ​റു​മാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ ടീ​മു​ക​ൾ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​ക​ൾ 25ന് ​മു​ൻ​പാ​യി ബോ​ട്ട് ജെ​ട്ടി​ക്ക് എ​തി​ർ​വ​ശ​ത്തു​ള്ള ഇ​റി​ഗേ​ഷ​ൻ ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് ഡി​വി​ഷ​ൻ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.