പ്ര​ചോ​ദ​നാ​ത്മ​ക നേ​താ​വാ​കു​ക: ജ​സ്റ്റീസ് കു​ര്യ​ൻ ജോ​സ​ഫ്
Wednesday, August 17, 2022 10:45 PM IST
ചേ​ർ​ത്ത​ല: സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് വാ​ല്യു എ​ഡ്യൂ​ക്കേ​ഷ​ൻ ഫോ​റ​ത്തി​ന്‍റെ​യും ജീ​വ​ജ്യോ​തി കൂ​ട്ടാ​യ്മ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നേ​തൃ​ത്വ പ​ഠ​ന ശി​ല്​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. നേ​തൃ​ത്വ വാ​സ​ന​യു​ള്ള യൗ​വ​ന​മാ​ണ് ലോ​ക​ത്തി​നാ​വ​ശ്യ​മെ​ന്നും അ​തി​നാ​യി സ​മൂ​ഹം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും നി​ങ്ങ​ൾ ഉ​ള്ളി​ലെ നേ​തൃ​വാ​സ​ന പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു സു​പ്രീം കോ​ട​തി റി​ട്ട​യേ​ര്‍​ഡ് ജ​ഡ്ജ് ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​നെ​ൽ​സ​ൺ തൈ​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ന്ധു എ​സ്. നാ​യ​ർ, മി​മാ​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ടെ​സി ലാ​ലി​ച്ച​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി കു​ര്യാ​ക്കോ​സ്, ഡി​സി മി​ൽ​സ് എ​ച്ച്ആ​ര്‍ മാ​നേ​ജ​ർ ലാ​ല​ച്ച​ൻ അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ലി​ഡ ജേ​ക്ക​ബ് ഐ​എ​എ​സ്, പ്ര​ഫ.​മോ​ന​മ്മ കോ​ക്കാ​ട്, ടോ​മി ഈ​പ്പ​ൻ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി.