ചരിത്രോത്സവം ഇന്ന്
1223642
Thursday, September 22, 2022 10:28 PM IST
മാന്നാർ: പരുമല ടാഗോർ ലൈബ്രറിയുടെ ചരിത്രോത്സവം സ്വാതന്ത്ര്യ ഇന്ത്യ 75 വർഷങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ചരിത്ര സദസുകൾ സംഘടിപ്പിക്കുന്നു. ഇന്ന് 11 ന് പരുമല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ഡോ. അജിത് ആർ. പിള്ള ഉദ്ഘാടനം ചെയ്യും. പ്രഫ. എ. ലോപ്പസ് അധ്യക്ഷത വഹിക്കും. വിഷയാവതരണം ജില്ലാ റിസോഴ്സ് അംഗം പി.കെ. പീതാംബരൻ നിർവഹിക്കും. ഇ.ജി. ഹരികുമാർ, ഹെഡ്മിസ്ട്രസ് ജയലത, കുമാരി ഐഷാ ഷമീർ, രഘുനാഥൻ നായർ, ബന്നി മാത്യു എന്നിവർ പ്രസംഗിക്കും.
സ്വാഗതസംഘം രൂപീകരിച്ചു
ചേർത്തല: കരിസ്മാറ്റിക് കമ്മീഷൻ ചേർത്തല സോണിന്റെ ആഭിമുഖ്യത്തില് ജപമാല മാസാചരണത്തോടനുബന്ധിച്ച് ഒക്ടോബർ ഒന്നു മുതൽ 31വരെ ജപമാല മാസാചരണവും മരിയൻ സന്ദർശന റാലിയും നടത്തും. ഇതിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു.
ആനിമേറ്റർ ഫാ. ജോൺസൺ തൗണ്ടയില് അധ്യക്ഷത വഹിച്ചു. സാബു കാക്കരിയിൽ ജനറൽ കൺവീനറായും കെ.ഡി. ജോർജ്, ഫ്രാൻസീസ് പൊക്കത്തെ, ജെൻസൺ പൂപ്പാടി, ജോണി ദേവസ്യ, മരീന ജോസ് എന്നിവർ അംഗങ്ങളായുള്ള സ്വാഗതസംഘമാണ് രൂപീകരിച്ചത്.
ബാഡ്മിന്റൺ ടൂർണമെന്റും
പ്രതിഭാ സംഗമവും
ആലപ്പുഴ: ഫെതർ റോക്സ് ബാഡ്മിന്റൺ അക്കാദമിയുടെ മൂന്നാമത് ബാഡ്മിന്റൺ ടൂർണമെന്റ് ഫെതർ റോക്സ് ഇൻഡോർ കോർട്ടിൽ നടന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. ജിത്തു അധ്യക്ഷത വഹിച്ചു.
ടൂർണമെന്റിനോടനുബന്ധിച്ച് ഫെതർ റോക്സ് അക്കാദമിയിൽ നിന്നും ജില്ലാ/സംസ്ഥാന മത്സരങ്ങളിൽ മികച്ച പ്രകടനം കഴ്ചവച്ച കായികതാരങ്ങളെ അനുമോദിച്ചു. ബാഡ്മിന്റൺ പരിശീലകരായ തോമസ് ജോർജ്, ടി. ജയമോഹൻ എന്നിവരെ ആദരിച്ചു.
ജില്ലയിലെ കായികരംഗത്തെ മികച്ച സംഘാടനത്തിന് വി.ജി. വിഷ്ണുവിന് ഫെതർ റോക്സ് അക്കാദമി ആദരിച്ചു.