ഹർത്താൽ ഡ്യൂട്ടിക്കിടെ ഓട്ടോയിടിച്ച് പോലീസ് ഉദ്യോഗസ്ഥനു പരിക്ക്
1223935
Friday, September 23, 2022 10:27 PM IST
തുറവൂർ: ഹർത്താൽ ഡ്യൂട്ടിക്കിടെ ഓട്ടോയിടിച്ച് പോലീസ് ഉദ്യോഗസ്ഥനു പരിക്ക്. പട്ടണക്കാട് സ്റ്റേഷനിലെ സിപിഒ ചേർത്തല കളവംകോടം സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്. ദേശീയ പാതയിൽ പട്ടണക്കാട് മിൽമാ ഫാക്ടറിക്ക് എതിർവശത്തുള്ള മുസ്ലീം പള്ളിക്ക് സമീപത്ത് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.
പള്ളിയിൽ വെള്ളിയഴ്ച പ്രാർഥന നടക്കുന്നുണ്ടായിരുന്നു. ഹർത്താൽ ദിവസമായതിനാൽ സിഐ ആർ.എസ്.ബിജുവിനോടോപ്പം ഇവിടെ ഡ്യൂട്ടി നോക്കുന്നതിനിടെ ഓട്ടോ ഇടിക്കുകയായിരുന്നു. കാലിന് കാര്യമായി പരിക്കേറ്റു. വിഷ്ണുവിനെ എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹെൽമറ്റ് ധരിച്ചു ബസ് ഡ്രൈവർ
ആലപ്പുഴ: അടൂരിലേക്കുള്ള വേണാട് ബസിന്റെ ഡ്രൈവർ ഹെൽമറ്റ് വച്ച് ബസ് ഓടിച്ചതു കൗതുകമായി. കിളിമാനൂരിൽ നിന്നു പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലേക്ക് തീർഥാടകരുമായി എത്തിയ ബസ് 20 മിനിറ്റ് സ്റ്റേഷനിൽ നിർത്തിയിട്ട ശേഷം പിന്നീട് 9.05ന് പുറപ്പെട്ടു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും പ്രധാന ജംഗ്ഷനുകളിലുമെല്ലാം പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.