ക​ള​ക്ട​റു​ടെ ആ​ദ്യ ശ​മ്പ​ളം സ്നേ​ഹ​ജാ​ല​ക​ത്തി​ന്
Friday, September 23, 2022 10:27 PM IST
മു​ഹ​മ്മ: ജി​ല്ലാ ക​ള​ക്ട​റാ​യി ചു​മ​ത​ല ഏ​റ്റെ​ടു​ത്തശേ​ഷം ല​ഭി​ച്ച ആ​ദ്യ ശ​മ്പ​ളം ആ​ല​പ്പു​ഴ​യി​ലെ പ്ര​മു​ഖ പാ​ലി​യേ​റ്റീ​വ് സം​ഘ​ട​ന​യാ​യ സ്നേ​ഹ​ജാ​ല​ക​ത്തി​നു ന​ൽ​കി ക​ള​ക്ട​ർ കൃ​ഷ്ണ തേ​ജ മാ​തൃക​യാ​യി. ക​ള​ക്ട​റു​ടെ​യും ഭാ​ര്യ രാ​ഗ​ദീ​പ​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ മ​ക​ൻ റി​ഷി​ത് ന​ന്ദ​യു​ടെ കൈയിൽനി​ന്നു സ്നേ​ഹ​ജാ​ല​കം പ്ര​സി​ഡ​ന്‍റ് എ​ൻ.​പി.​ സ്നേ​ഹ​ജ​ൻ ചെ​ക്ക് ഏ​റ്റു​വാ​ങ്ങി.
ക​ള​ക്ട​റു​ടെ മ​ക​ൻ റി​ഷി​ത് ന​ന്ദ​യു​ടെ ജ​ന്മ​ദി​ന​മാ​യി​രു​ന്ന വെ​ള​ളി​യാ​ഴ്ച ക്യാന്പ് ഓ​ഫീ​സി​ലെ​ത്തി​യാ​ണ് തു​ക ഏ​റ്റു​വാ​ങ്ങി​യ​ത്. സ്നേ​ഹ​ജാ​ല​കം ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. പ്ര​വീ​ൺ, ജോ​യി സെ​ബാ​സ്റ്റ്യ​ൻ, ജ​യ​ൻ തോ​മ​സ്, വി.കെ. സാ​നു എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.