സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ര​ണം മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ
Friday, September 23, 2022 10:31 PM IST
അ​മ്പ​ല​പ്പു​ഴ: സ​ഹോ​ദ​ര​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ചു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് പു​ത്ത​ൻന​ട മ​ഠ​പ്പ​ള്ളി​ത്ത​റ​യി​ൽ പ​ങ്കി (88), സ​ഹോ​ദ​രി കൈ​പ്പ​ള്ളി​യി​ൽ ഗൗ​രി​ക്കു​ട്ടി​യ​മ്മ (85) എ​ന്നി​വ​രാ​ണ് വ്യാഴാഴ്ച രാ​ത്രി എ​ട്ടി​ന് ഒ​രു മ​ണി​ക്കൂ​ർ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ച​ത്. വാ​ർ​ധ​ക്യസ​ഹ​ജ​മാ​യ അ​സു​ഖ​ത്തെത്തുട​ർ​ന്ന് ഇ​ള​യ സ​ഹോ​ദ​രി ഗൗ​രി​ക്കു​ട്ടി​യ​മ്മ​യാ​ണ് ആ​ദ്യം മ​രി​ച്ച​ത്.
പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​നാ​ണ് പ​ങ്കി​യു​ടെ ഭ​ർ​ത്താ​വ്. മ​ക്ക​ൾ: മോ​ഹ​ന​ൻ, പ്ര​ഭ, പ്ര​സ​ന്ന, ഗീ​ത, കു​ഞ്ഞു​മോ​ൻ. മ​രു​മ​ക്ക​ൾ: അ​മ്മി​ണി, ബാ​ബു, സാ​ബു, അ​നി, പ്രി​യ.