വഞ്ചിപ്പാട്ടു മത്സര വിജയികൾ
1223953
Friday, September 23, 2022 10:32 PM IST
മങ്കൊമ്പ്: രാജീവ് ട്രോഫി ജലമേളയോടനുബന്ധിച്ചു ഇന്നലെ പുളിങ്കുന്നിൽ നടന്ന വഞ്ചിപ്പാട്ടു മൽസരത്തിൽ നീർക്കുന്നം വഞ്ചിപ്പാട്ട് സംഘവും കരുമാടി നവീനം വഞ്ചിപ്പാട്ട് സംഘവും ജേതാക്കളായി. പുരുഷൻമാരുടെ വിഭാഗം മൽസരത്തിൽ രമേശനായിരുന്നു നീർക്കുന്നം ടീമിന്റെ ക്യാപ്റ്റൻ. വനിതകളുടെ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ കരുമാടി ടീമിനെ നയിച്ചത് മെർളിൻ ആയിരുന്നു.
പുരുഷൻമാരുടെ മൽസരത്തിൽ അന്ത്രയോസ് നയിച്ച കിടങ്ങറ വഞ്ചിപ്പാട്ടു സംഘം രണ്ടാം സ്ഥാനം നേടിയപ്പോൾ, നടുഭാഗം വഞ്ചിപ്പാട്ടു സംഘം മൂന്നാമതെത്തി. ഷാജിമോനായിരുന്നു ക്യാപ്റ്റൻ. വനിതാ വിഭാഗത്തിൽ കൃഷ്്ണകുമാരിയുടെ നേതൃത്വത്തിലെത്തിയ ചമ്പക്കുളം കാവ്യാഞ്ജലി രണ്ടാം സ്ഥാനവും പ്രീതാ ബാബുവിന്റെ നേതൃത്വത്തിലെത്തിയ ചതുർത്ഥ്യാകരി വിനോബാ നഗർ സംഘം മൂന്നാം സ്ഥാനവും നേടി.