ജമ്മുവിൽ മലയാളി സൈനികൻ ജീവനൊടുക്കി
1224177
Saturday, September 24, 2022 11:02 PM IST
കായംകുളം: ജമ്മുവിൽ മലയാളി സൈനികൻ സ്വയം വെടിയുതിർത്തു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കണ്ടല്ലൂർ തെക്ക് തറയിൽ കിഴക്കതിൽ രവിയുടെ മകൻ ആർ. കണ്ണൻ (26) ആണ് ഡ്യൂട്ടിക്കിടയിൽ വെടിവച്ചു മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചത്.
ജമ്മുവിൽ രാഷ്്ട്രീയ റൈഫിളിൽ ആയിരുന്നു കണ്ണൻ ജോലി ചെയ്തിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം ആറോടെ മേലുദ്യോഗസ്ഥൻ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. ഓണാവധിക്കായി നാട്ടിൽ എത്തി പതിനേഴാം തീയതിയാണ് കണ്ണൻ മടങ്ങിയത്. ഭാര്യ: ദേവു. മാതാവ്: പത്മാക്ഷി. ഇന്നു രാവിലെ ഒന്പതോടെ മൃതദേഹം വീട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.