നാഷണൽ ഗെയിംസ്: കേരള റോവിംഗ് ടീമിന് കിറ്റുകൾ വിതരണം ചെയ്തു
1224187
Saturday, September 24, 2022 11:04 PM IST
ആലപ്പുഴ: നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്ന കേരള റോവിംഗ് ടീമിന് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. ആലപ്പുഴ റോവിംഗ് അക്കാഡമിയിൽ നടന്ന ചടങ്ങിൽ കേരള റോവിംഗ് അസോസിയേഷൻ സെക്രട്ടറി ജി. ശ്രീകുമാരക്കുറുപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു സ്പോർട്സ് കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൻ. പ്രദീപ് കുമാർ, ടീം മാനേജർമാരായ മാലിനി ബറോവ, അരുൺ, വാർഡൻ പത്മാവതിയമ്മ എന്നിവർ ആശംസകൾ അറിയിച്ചു. പരിശീലകരായ ബിനു കുര്യൻ സ്വാഗതവും ജസ്റ്റിൻ തോമസ് നന്ദിയും രേഖപ്പെടുത്തി. കേരള റോവിംഗ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
19 അംഗവനിത റോവിംഗ് താരങ്ങളാണ് നാഷണൽ ഗെയിംസിൽ റോവിംഗ് ഇനത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്. റോസ് മരിയ ജോഷിയാണ് ക്യാപ്റ്റൻ.