കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നു ശ​ക്ത​മാ​യ അ​ടി​ത്ത​റ​ പാ​കു​ന്ന​ത് അ​ങ്ക​ണ​വാ​ടി​ക​ൾ: മ​ന്ത്രി വി.​ മു​ര​ളീ​ധ​ര​ൻ
Sunday, September 25, 2022 11:09 PM IST
ചെ​ങ്ങ​ന്നൂ​ർ: സാ​മൂ​ഹ്യ​മാ​യി​ട്ടു​ള്ള ഇ​ട​പെ​ട​ലു​ക​ളും ശീ​ല​ങ്ങ​ളും മൂ​ല്യ​ങ്ങ​ളു​മെ​ല്ലാം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന​തും അ​വ​രു​ടെ വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​ന് ശ​ക്ത​മാ​യ അ​ടി​ത്ത​റ പാ​കു​ന്ന​തും അ​ങ്ക​ണ​വാ​ടി​ക​ളാ​ണെ​ന്ന് കേ​ന്ദ്ര പാ​ർ​ല​മെ​ന്‍റ​റി, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് 146-ാം ന​മ്പ​ർ ഇ​ര​മ​ല്ലി​ക്ക​ര ഹൈ​ടെ​ക് അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. വാ​ർ​ഡ് അം​ഗം നി​ഷ ടി. ​നാ​യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.
പ്ര​മോ​ദ് കാ​ര​യ്ക്കാ​ട്, ര​ശ്മി സു​ഭാ​ഷ്, ടി. ​ഗോ​പി, സ​ജു ഇ​ട​ക്ക​ല്ലി​ൽ, ശ്രീ​വി​ദ്യ സു​രേ​ഷ്, ക​ലാ​ര​മേ​ശ്, എ​സ്.കെ. ​രാ​ജീ​വ്, അ​ജ​യ​കു​മാ​ർ, എ​സ്. ര​ഞ്ജി​ത്ത്, ജി​പ്സ​ൺ ജോ​സ്, ദി​വ്യ​ശ്രീ, ഗോ​പീ​കൃ​ഷ്ണ​ൻ, ബി​ജി ഏ​ബ്ര​ഹാം, സൗ​മ്യ​മോ​ൾ, സ​ന്ധ്യ എ​സ്. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


രാ​ധാ​കൃ​ഷ്ണ​പി​ള്ള ഇ​ല്ല​ത്ത് ,ഇ​ന്ദി​ര കൃ​ഷ്ണ​ൻ​കു​ട്ടി,സു​ധാ​മ​ണി ,88 വ​യ​സു​ള്ള മു​ൻ അ​ങ്ക​ൺ​വാ​ടി ഹെ​ൽ​പ്പ​ർ അ​മ്മു​ക്കു​ട്ടി​യ​മ്മ (കൊ​ണ്ടു​ർ ) എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടും പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്താ​ൽ 20 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് നി​ർ​മ്മാ​ണ​ച്ചെ​ല​വ്.
സ​മീ​പ​വാ​സി​യാ​യ ഇ​ല്ല​ത്ത് ഇ.​കെ. ചെ​ല്ല​മ്മ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ
വ​സ്തു​വി​ലാ​ണ് അ​ങ്ക​ണ​വാ​ടി സ്ഥാ​പി​ച്ച​ത്.
600 ച​തു​ര​ശ്ര​അ​ടി​യി​ല്‍ നി​ര്‍​മ്മി​ച്ച കെ​ട്ടി​ട​ത്തി​ല്‍ ഇ​ന്‍റീ​രി​യ​ല്‍ ഡെ​ക്ക​റേ​ഷ​ന്‍, ഇ​ന്‍റ​ര്‍​ലോ​ക്കിം​ഗ്, എ​ല്‍​ഇ​ഡി പ്രൊ​ജ​ക്ട​ര്‍ ബേ​ബി ഫ്ര​ണ്ട്‌​ലി ടോ​യ്‌​ല​റ്റ്, ആ​ര്‍​ട്ട് വ​ര്‍​ക്ക് , പ​ഠ​ന​മു​റി സ്മാ​ർ​ട്ട് കി​ച്ച​ൻ ,വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ തു​ട​ങ്ങി​യ​വ​യും ചു​റ്റു​മ​തി​ലും നി​ര്‍​മ്മി​ച്ചി​ട്ടു​ണ്ട്.