ല​ഹ​രി വി​മു​ക്ത കേ​ര​ളം സ​ബ്ജി​ല്ലാ ത​ല അ​ധ്യാ​പ​ക പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Sunday, September 25, 2022 11:09 PM IST
ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് ബിആ​ർസി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​മു​ക്ത കേ​ര​ളം സ​ബ്ജി​ല്ലാ ത​ല അ​ധ്യാ​പ​ക പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും എ​ൽ​പി, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്, വി​എ​ച്ച്എ​സ്ഇ അ​ധ്യാ​പ​ക​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ഒക‌്ടോ​ബ​ർ രണ്ടിനു ​പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി.എ​സ്. താ​ഹ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ അ​ന​സ് എ. ​ന​സീം. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബിപിസി ജൂ​ലി എ​സ്. ബി​നു സ്വാ​ഗ​തം പ​റ​ഞ്ഞു. എ ​ഇ ഒ ​കെ. ഗീ​ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കാ​ർ​ത്തി​ക​പ്പ​ള്ളി സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ജി. ​ജ​യ​കൃ​ഷ്ണ​ൻ, ഡോ. ​ഷേ​ർ​ളി ലോ​ഹി​ത​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ര​ശ്മി ഭാ​യ്, എം.​ മ​നോ​ജ് കു​മാ​ർ, ശ്രീ​ക​ല എ​സ്. എ​ന്നി​വ​ർ പ്രസംഗിച്ചു. ഹ​രി​പ്പാ​ട് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ, ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മ​ഹാ​ദേ​വി​ക്കാ​ട് ഗ​വ​ൺ​മെ​ന്‍റ് യു​പി​എ​സ്, ഹ​രി​പ്പാ​ട് ബിആ​ർസി ​എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇന്നും നാളെയും പ​രി​ശീ​ല​നം ന​ട​ക്കും.