പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വയ്പ്
Sunday, September 25, 2022 11:09 PM IST
ചെ​ങ്ങ​ന്നൂ​ർ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വയ്്പ് ശ​നി​യാ​ഴ്ച​വ​രെ തു​ട​രും. വെ​റ്റ​റി​ന​റി പോ​ളി​ക്ലി​നി​ക്കി​ൽ വ​ള​ര്‍​ത്തു നാ​യ​ക​ളു​ടെ കു​ത്തി​വയ്പ് രാ​വി​ലെ 9.30 മു​ത​ൽ 11 വ​രെ സൗ​ജ​ന്യ നി​ര​ക്കി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യി​ൽനി​ന്നു ലൈ​സ​ൻ​സ് കൈ​പ്പ​റ്റ​ണം. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ കു​ത്തി​വയ്പ്പെ​ടു​ക്കാ​ത്ത എ​ല്ലാ നാ​യ​ക​ൾ​ക്കും പൂ​ച്ച​ക​ൾ​ക്കും കു​ത്തി​വയ്പ് ന​ൽ​ക​ണം. ലൈ​സ​ൻ​സ് ക​ര​സ്ഥ​മാ​കാ​തെ ഇ​വ​യെ വ​ള​ർ​ത്തു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണ് .
പ്ര​തി​രോ​ധ കു​ത്തി​വയ്പി​ൽ ജി​ല്ല​യി​ല്‍  ഇ​ന്ന​ലെ 248 തെ​രു​വ് നാ​യ​ക​ൾ​ക്കു​ൾ​പ്പെ​ടെ 2898 നാ​യ​ക​ൾ​ക്ക് കു​ത്തി​വയ്്പ് ന​ൽ​കി. 74 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ കു​ത്തി​വയ്പ് ന​ട​ന്ന​ത്. നി​ല​വി​ൽ ആ​ല​പ്പു​ഴ മു​നിസി​പ്പാ​ലി​റ്റി​യി​ൽ മാ​ത്ര​മാ​ണ് തെ​രു​വു​നാ​യ​ക​ൾ​ക്ക് കു​ത്തി​വയ്പ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.
താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ക്‌​സി​നേ​ഷ​ൻ ക​ണ​ക്ക്: ചെ​ങ്ങ​ന്നൂ​ർ -275, മാ​വേ​ലി​ക്ക​ര-630, കാ​ർ​ത്തി​ക​പ്പ​ള്ളി- 250, കു​ട്ട​നാ​ട്- 353, ചേ​ർ​ത്ത​ല- 681, അ​മ്പ​ല​പ്പു​ഴ- 709 (തെ​രു​വു​നാ​യ- 248, വ​ള​ർ​ത്തു നാ​യ-461).