ആ​ർ.​നാ​സ​ർ, അ​ഡ്വ.​ എ.​എം. ആ​രി​ഫ്, സൗ​മ്യ​രാ​ജ് എ​ന്നി​വ​ർ​ക്ക് അ​വാ​ർ​ഡ്
Sunday, September 25, 2022 11:12 PM IST
ആ​ല​പ്പു​ഴ: ത​മി​ഴ്നാ​ട് ശി​വ​കാ​ശി കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന എ​ബി​ജെ ഡൈ​നാ​മി​ക് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി ന​ൽ​കി വ​രു​ന്ന ജ​ന പ്ര​തി​നി​ധി​ക​ൾ​ക്കും പൊ​തു പ്ര​വ​ർ​ത്ത​ക​ർ​ക്കു​മു​ള്ള അ​വാ​ർ​ഡ് സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​ നാ​സ​ർ, അ​ഡ്വ.​ എ.​എം. ആ​രി​ഫ്, സൗ​മ്യ രാ​ജ് എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.
പാ​ലി​യേ​റ്റീ​വ് രം​ഗ​ത്തും ജൈ​വ കൃ​ഷി രം​ഗ​ത്തു​മു​ള്ള മി​ക​ച്ച സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് ആ​ർ. നാ​സ​റി​നും മി​ക​ച്ച പാ​ർ​ല​മെ​ന്‍റേ​റി​യ​ൻ എ​ന്ന നി​ല​യി​ൽ അ​ഡ്വ.​എ.​എം ആ​രി​ഫി​നും കോ​വി​ഡ് കാ​ല​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ന​ഗ​ര​ത്തെ സ​മ്പൂ​ർ​ണ ശു​ചി​ത്വ​വ​ത്ക​രി​ക്കാ​ൻ വേ​ണ്ടി ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന അ​ഴ​കോ​ടെ ആ​ല​പ്പു​ഴ പ​ദ്ധ​തി എ​ന്നി​വ പ​രി​ഗ​ണി​ച്ച് ഇ​ന്ത്യ​യി​ലെ മി​ക​ച്ച ന​ഗ​ര​സ​ഭ അ​ദ്ധ്യ​ക്ഷ എ​ന്ന നി​ല​യി​ൽ സൗ​മ്യ രാ​ജി​നും പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.
ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു ഫൗ​ണ്ടേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളും എ​ട്ടു പേ​ര​ട​ങ്ങു​ന്ന ജൂ​റി അം​ഗ​ങ്ങ​ളും കേ​ര​ള​ത്തി​ലെ ന​ഗ​ര​സ​ഭ​ക​ളും, ജി​ല്ല​ക​ളും സ​ന്ദ​ര്‍​ശി​ച്ച് ജ​നാ​ഭി​പ്രാ​യ​ങ്ങ​ളും, വി​ദ​ഗ്ദ പ​ഠ​ന​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​ര​സ്കാ​ര ജേ​താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്.