സ്‌​ക​റി​യ സ​ക്ക​റി​യ ഭാ​ഷ​യ്ക്കും സ​മൂ​ഹ​ത്തി​നും ന​ല്‍​കി​യ സം​ഭാ​വ​ന നി​സ്തു​ലം: മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
Sunday, September 25, 2022 11:12 PM IST
ച​ങ്ങ​നാ​ശേ​രി: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ഡി​ലി​റ്റ് ബി​രു​ദം ന​ല്‍​കി ആ​ദ​രി​ച്ച ഡോ.​ സ്‌​ക​റി​യ സ​ക്ക​റി​യ​യ്ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു. ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ജാ​ഗ്ര​താ​സ​മി​തി അം​ഗ​ങ്ങ​ളോ​ടൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ല്‍ എ​ത്തി പൊ​ന്നാ​ട​യ​ണി​യി​ച്ചു.
അ​തി​രൂ​പ​ത​യു​ടെ ആ​ദ്യ​ത്തെ അ​ല്‍​മാ​യ പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച വ്യ​ക്തി​യാ​ണ് ഡോ.​ സ്‌​ക​റി​യ സ​ക്ക​റി​യ​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ള്‍ ഭാ​ഷ​യ്ക്കും നാ​ടി​നും വ​ലി​യ മു​ത​ല്‍​ക്കൂ​ട്ടാ​ണെ​ന്നും മാ​ര്‍ പെ​രു​ന്തോ​ട്ടം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
അ​തി​രൂ​പ​ത ജാ​ഗ്ര​താ സ​മി​തി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ല്‍, അം​ഗ​ങ്ങ​ളാ​യ പ്ര​ഫ. പി. ​സി. അ​നി​യ​ന്‍​കു​ഞ്ഞ്, ഡോ. ​ഡൊ​മ​നി​ക് ജോ​സ​ഫ്, അ​ഡ്വ. വ​ര്‍​ഗീ​സ് കോ​ടി​ക്ക​ല്‍, ജോ​ബി പ്രാ​ക്കു​ഴി, എ.പി. തോ​മ​സ്, ഫാ.​ ടോ​ണി കൂ​ലി​പ്പ​റ​മ്പി​ല്‍, പെ​രു​ന്ന സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.