ക​ള​ഞ്ഞുകി​ട്ടി​യ പ​ണം ഉ​ട​മ​യ്ക്കു ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ
Monday, September 26, 2022 10:42 PM IST
എ​ട​ത്വ: വ​ഴി​യോ​ര​ത്തുനി​ന്ന് ക​ള​ഞ്ഞുകി​ട്ടി​യ പ​ണം ഉ​ട​മ​യെ തി​രി​കെ ഏ​ൽ​പ്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ. പ​ച്ച-ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ്മാ​താ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ കെ​വി​ൻ തോ​മ​സ്, ഷി​ബി​ൻ ചാ​ക്കോ ഷാ​ജി എ​ന്നി​വ​ർ​ക്കാ​ണ് പ​ച്ച ജം​ഗ്ഷ​നു സ​മീ​പ​ത്തുവച്ച് 2180 രൂ​പ ക​ള​ഞ്ഞുകി​ട്ടി​യ​ത്. മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി പോ​ച്ച തു​ണ്ടു​പ​റ​മ്പി​ൽ റോ​യി​യു​ടെ പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ മേ​രി​ക്കു​ട്ടി, സി​സ്റ്റ​ർ ലി​നെ​റ്റ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ണം ഉ​ട​മ​യ്ക്കു കൈ​മാ​റി. മാ​തൃ​ക പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തി.

കു​ടും​ബ ഐ​ക്യ സ​മ്മേ​ള​നം

ചെ​ട്ടി​ക്കാ​ട്: കു​ടും​ബസം​ഗ​മ​ത്തി​ലൂ​ടെ പൂ​ർ​വി​ക ത​ല​മു​റ​ക​ളെ ഉ​ൾ​ക്കൊ​ള്ളു​വ​ാൻ ക​ഴി​യു​മെ​ന്ന് പൂ​ങ്കാ​വ് പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജോ​സി ക​ണ്ഠ​നാ​ട്ടു​ത​റ. വ​ലി​യ​വീ​ട്ടി​ൽ കു​ടും​ബ ഐ​ക്യസ​മ്മേ​ള​നം ഉ​ദ്ഘ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യോ​ഗ​ത്തി​ൽ വി. ​സി. ഉ​റു​മീസ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷ​ധി​കാ​രി ഫാ.​ ആ​ന്‍റ​ണി വ​ലി​യ​വീ​ട് പ്ലസ് ടു പാ​സാ​യ കു​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു. പൂ​ങ്കാ​വ് പള്ളി സ​ഹവി​കാ​രി ഫാ. ​ബെ​ന​സ്റ്റ് ച​ക്കാ​ല​യ്ക്ക​ൽ, ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് വി.വി. അ​ഗ​സ്റ്റി​ൻ, വി.എ. ജ​യിം​സ് എന്നിവർ പ്ര​സം​ഗി​ച്ചു.