മു​തു​കു​ളം വി​എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ
Monday, September 26, 2022 10:42 PM IST
ഹ​രി​പ്പാ​ട്: ജി​ല്ലാ ജൂ​ണിയ​ർ നെ​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മു​തു​കു​ളം വി​എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. മു​തു​കു​ളം ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ൽ മു​തു​കു​ളം വി​എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കാ​യം​കു​ളം കേ​ര​ള സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി ര​ണ്ടാം സ്ഥാ​ന​വും മു​തു​കു​ളം ഹൈ​സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കാ​യം​കു​ളം ഗ​വ​. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും പ​ല്ല​ന എം​കെ​എ​എം​എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച കാ​യി​ക താ​ര​മാ​യി കേ​ര​ള സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലെ അ​ഖി​ലേ​ഷ് ബി​ജു​വും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച കാ​യി​ക​താ​ര​മാ​യി മു​തു​കു​ളം വി​എ​ച്ച്എ​സ്എ​സിലെ ​അ​ന​ഘ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്തംഗം എ. ​ശോ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്തു.