കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം തേ​ടി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ച് എം​എ​ൽ​എ
Monday, September 26, 2022 10:42 PM IST
അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലും ചി​ല​യി​ട​ങ്ങ​ളി​ലു​ണ്ടാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ എ​ച്ച്. സ​ലാം എംഎ​ൽഎ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ള്ളാ​ത്തു​രു​ത്തി, ക​ള​ർ​കോ​ട് ഭാ​ഗ​ങ്ങ​ളി​ലെ കു​ടി​വെ​ള്ളം വി​ത​ര​ണം ന​ട​ത്തു​ന്ന തൂ​ക്കു​കു​ള​ത്ത് പു​തി​യ മോ​ട്ടോ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. എം​ഒ, പാ​ല​സ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ​ഴി​ച്ചേ​രി, പ​ഴ​വ​ങ്ങാ​ടി കു​ഴ​ൽ കി​ണ​റു​ക​ളി​ൽ നി​ന്നു പ​മ്പിം​ഗ് ക്ര​മീ​ക​രി​ക്കും.
ആ​ലി​ശേ​രി​യി​ൽ പു​തി​യ ഒ​രു കു​ഴ​ൽക്കിണ​ർ കൂ​ടി മോ​ട്ടോ ഘ​ടി​പ്പി​ച്ച് വെ​ള്ളം വി​ത​ര​ണം ചെ​യ്യും. തൂ​ക്കു​കു​ള​ത്ത് പു​തു​താ​യി സ്ഥാ​പി​ച്ച കു​ഴ​ൽ കി​ണ​റി​ൽ പു​തി​യ മോ​ട്ടോ​ർ ഘ​ടി​പ്പി​ച്ച് പത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ പ​മ്പിം​ഗ് ന​ട​ത്തു​വാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേശം ന​ൽ​കി.
പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ​മീ​പം പു​തി​യ കു​ഴ​ൽ കി​ണ​ർ സ്ഥാ​പി​ക്കും. കേ​ടു​വ​ന്ന കു​ഴ​ൽ കി​ണ​റി​ന് പ​ക​രം അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് കൃ​ഷി ഓ​ഫീ​സി​നു സ​മീ​പം പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന കു​ഴ​ൽ കി​ണ​റി​ൽ പു​തി​യ മോ​ട്ടോ​ർ സ്ഥാ​പി​ച്ച് ഇ​വി​ടെ​യും പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും.
പ​ടി​ഞ്ഞാ​റ് ക​ട്ട​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നും​ നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ലും വി​ത​ര​ണം ആ​രം​ഭി​ക്കാ​ൻ എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു.
പു​റ​ക്കാ​ട് ഒ​ന്നാം വാ​ർ​ഡി​ലും പു​തി​യ കു​ഴ​ൽ കി​ണ​ർ സ്ഥാ​പി​ച്ച് കു​ടി​വെ​ള്ള വി​ത​ര​ണം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​ച്ച്. സ​ലാം എംഎ​ൽഎ ​നി​ർ​ദേ​ശി​ച്ചു. എം ​എ​ൽഎ ​ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വാ​ട്ട​ർ അഥോറി​റ്റി അ​സി​സ്റ്റന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനി​യ​ർ നൂ​ർ ജ​ഹാ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻജി​നിയ​ർ ബെ​ൻ ബ്രൈ​റ്റ്, പി എ​ച്ച് സെ​ക‌്ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻജിനിയ​ർ ജോ​ഷി​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.