പോ​പ്പു​ല​ർ ഫ്ര​ണ്ട്‌ ഹ​ർ​ത്താ​ലി​ലെ അ​ക്ര​മം: അ​ഞ്ചു യു​വാ​ക്ക​ൾകൂ​ടി അറസ്റ്റിൽ
Monday, September 26, 2022 10:42 PM IST
അ​മ്പ​ല​പ്പു​ഴ: പോ​പ്പു​ല​ർ ഫ്ര​ണ്ട്‌ ഹ​ർ​ത്താ​ലി​ലു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ക​ളാ​യ അ​ഞ്ചു യു​വാ​ക്ക​ളെ കൂ​ടി അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​റ​ക്കാ​ട് തോ​പ്പി​ൽ വീ​ട്ടി​ൽ നൗ​ഷാ​ദ് (39), മേ​ലേ​ടം വീ​ട്ടി​ൽ സു​നീ​ർ (38), താ​രാ​മ​ൻ​സി​ൽ ന​ജീ​ബ് (46), കാ​ക്കാ​ഴം പ​ള്ളി​പ്പ​റ​മ്പി​ൽ സ​ജീ​ർ (27) കാ​ക്കാ​ഴം ക​ല്ലു​വ​ത്ര വീ​ട്ടി​ൽ നി​യാ​സ് (36) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ ടോ​ൾ​സ​ൺ പി ​വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
അ​മ്പ​ല​പ്പു​ഴ​യി​ലും സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലും കെഎ​സ്ആ​ർടി ​സി ബ​സ് ക​ല്ലെ​റി​ഞ്ഞു ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി​ക​ളാ​യ ഇ​വ​ർ പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​ണ്.
പൊ​തുമു​ത​ൽ ന​ശി​പ്പി​ക്കു​ക, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​നി​ർ​വഹ​ണം ത​ട​സപ്പെ​ടു​ത്തു​ക, ഇ​തി​നാവ​ശ്യ​മാ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ൾ​പ്പെടെ നാലു പേ​ർ നേ​ര​ത്തെ റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് അം​ഗം കാ​ക്കാ​ഴം പു​തു​വ​ൽ ന​ജീ​ബ്‌ (33), പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡ് അം​ഗം പു​ത്ത​ൻ​തോ​പ്പ് ഫ​സ​ൽ (40), ക​ക്കാ​ഴം പു​തു​വ​ൽ ഫ​റൂ​ഖ്‌ (18), അ​ൻ​ഷാ​ദ്‌ (30) എ​ന്നി​വ​രാ​ണ് നേ​ര​ത്തെ റി​മാ​ൻഡിലാ​യ​ത്. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഇ​നി​യും പി​ടി​യി​ലാ​കാ​നു​ണ്ടെന്ന് പോ​ലീ​സ് പ​റ​ഞ്ഞു.