ഡി​എ​ഫ്സി-​കു​ടും​ബ​കൂ​ട്ടാ​യ്മ അ​തി​രൂ​പ​ത നേ​തൃ​ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന്
Tuesday, September 27, 2022 10:51 PM IST
ച​ങ്ങ​നാ​ശേ​രി: കേ​ര​ള സ​ഭാ​ന​വീ​ക​ര​ണം -തോ​മാ​ശ്ലീ​ഹാ വ​ർ​ഷാ​ച​ര​ണം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മ - ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്ബ് നേ​തൃ​ക​ൺ​വ​ൻ​ഷ​ൻ ച​ങ്ങ​നാ​ശേ​രി ക​ത്തീ​ഡ്ര​ൽ പാ​രി​ഷ്ഹാ​ളി​ൽ ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 9.30ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ദീ​പി​ക എം​ഡി ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ, ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​രും ഡി​എ​ഫ്സി​യു​ടെ സം​സ്ഥാ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ജി​നോ പു​ന്ന​മ​റ്റം, ഡി​ജി​റ്റ​ൽ ദീ​പി​ക ചീ​ഫ് ന്യൂ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​നോ​ബി​ൾ പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വി​ധ സെ​ഷ​നു​ക​ൾ ന​യി​ക്കും. മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​ജോ​സ് കൊ​ച്ചു​പ​റ​മ്പി​ൽ, കു​ടും​ബ കൂ​ട്ടാ​യ്മ - ഡി​എ​ഫ്സി അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ, ഡി​എ​ഫ്സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ണ്ണി പു​ളി​ങ്കാ​ല, അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ന്‍റ​ണി തോ​മ​സ് മ​ല​യി​ൽ, ആ​ൻ​സി മാ​ത്യു ചേ​ന്നോ​ത്ത്, കു​ടും​ബ കൂ​ട്ടാ​യ്മ അ​തി​രൂ​പ​ത ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​സ​ഫ് ആ​ന്‍റ​ണി പൗ​വ്വ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
കു​ട​മാ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന ദേ​വാ​ല​യം ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. മാ​ണി പു​തി​യി​ടം സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും. അ​തി​രൂ​പ​ത​യി​ലെ തെ​ക്ക​ൻ മേ​ഖ​ല ഒ​ഴി​കെ​യു​ള്ള 15 ഫൊ​റോ​ന​ക​ളി​ലെ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​മു​ള്ള ഡി​എ​ഫ്സി പു​രു​ഷ - വ​നി​ത പ്ര​സി​ഡ​ന്‍റു​മാ​ർ, കു​ടും​ബ​കൂ​ട്ടാ​യ്മ ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ, കു​ടും​ബ കൂ​ട്ടാ​യ്മ ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യ​ട​ക്കം അ​ഞ്ച് പ്ര​തി​നി​ധി​ക​ൾ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. കു​ടും​ബ കൂ​ട്ടാ​യ്മ​യു​ടെ​യും ഡി​എ​ഫ്സി​യു​ടെ​യും ഫൊ​റോ​ന ഡ​യ​റ​ക്ട​ർ​മാ​ർ, ഫൊ​റോ​നാ ഭാ​ര​വാ​ഹി​ക​ൾ, അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. കേ​ര​ള സ​ഭാ ന​വീ​ക​ര​ണ​ത്തോ​ടും തോ​മാ​ശ്ലീ​ഹാ വ​ർ​ഷ​ത്തോ​ടും അ​നു​ബ​ന്ധി​ച്ച് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളി​ൽ തു​ട​ക്കം​കു​റി​ക്കു​ന്ന നൂ​റു​മേ​നി വ​ച​ന​മ​നഃ​പ്പാ​ഠ മ​ത്സ​രം, ഒ​ക്‌​ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ഇ​ട​വ​ക കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്ന ദീ​പി​ക തീ​വ്ര പ്ര​ച​ാര​ണ യ​ജ്ഞം എ​ന്നി​വ​യു​ടെ അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം ക​ൺ​വ​ൻ​ഷ​നി​ൽ നി​ർ​വ​ഹി​ക്ക​പ്പെ​ടും.