അ​മി​ത ബി​ല്‍ ഈ​ടാ​ക്കി​യ​തി​ന് വാ​ട്ട​ര്‍ അ​ഥോ​റി​റ്റിക്കെതിരേ ന​ട​പ​ടി
Tuesday, September 27, 2022 10:51 PM IST
ചേർ​ത്ത​ല: കേ​ടാ​യ മീ​റ്റ​റി​ൽ അ​മി​ത തു​ക ഈ​ടാ​ക്കി വാ​ട്ട​ർ അ​ഥോ​റി​റ്റി ന​ൽ​കി​യ ബി​ൽ റ​ദ്ദ് ചെ​യ്യാ​നും പ​രാ​തി​ക്കാ​ര​ന് കോ​ട​തി​ച്ചെ​ല​വും പി​ഴ​യും ന​ൽ​കാ​നും വാ​ട്ട​ർ അ​ഥോ​റി​റ്റി​യോ​ട് ജി​ല്ലാ ഉ​പ​ഭോ​ക്ത്യ ത​ർ​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 11-ാം വാ​ർ​ഡ് കു​ന്നു​പു​റം വി​നോ​ദ് വ​ർ​ഗീ​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് 5000 രൂ​പ പി​ഴ​യും വി​നോ​ദ് വ​ർ​ഗീ​സി​ന് 1000 രൂ​പ കോ​ട​തി​ച്ചെ​ല​വും ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
2017 ഫെ​ബ്രു​വ​രി മു​ത​ൽ 2021 മാ​ര്‍​ച്ച് വ​രെ വി​നോ​ദ് വ​ർ​ഗീ​സി​ന്‍റെ വീ​ട്ടി​ലെ കേ​ടാ​യ മീ​റ്റ​ർ മാ​റ്റി​വ​യ്ക്കാ​ൻ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. മീ​റ്റ​ർ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തി​നാ​ൽ നോ​ർ​മ​ൽ ബി​ല്ല് അ​ട​യ്ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ര​ണ്ടു​വ​ർ​ഷ​ത്തോ​ളം മീ​റ്റ​ർ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തി​നാ​ൽ നോ​ർ​മ​ൽ ബി​ല്ലാ​ണ് വി​നോ​ദ് വ​ർ​ഗീ​സ് അ​ട​ച്ചി​രു​ന്ന​ത്. പീ​ന്നീ​ട് മീ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് വി​നോ​ദ് അ​റി​യി​ച്ച​തി​നാ​ൽ മീ​റ്റ​ർ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്ന കാ​ല​യ​ള​വി​ലെ​യും ചേ​ർ​ത്ത് 16,859 രൂ​പ​യു​ടെ ബി​ല്ല് അ​ധി​കൃ​ത​ർ ന​ൽ​കു​ക​യാ​യി​രു​ന്നു. മീ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന കാ​യ​ല​ള​വി​ൽ അ​മി​ത തു​ക ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​തു​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് വി​നോ​ദ് ഉ​പ​ഭോ​ക്ത്യ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മാ​ന്നാ​റി​ൽ മോ​ഷ​ണം

മാ​ന്നാ​ർ: മാ​ന്നാ​റി​ൽ ക​ഴി​ഞ്ഞദി​വ​സം രാ​ത്രി​ വ്യാ​പ​ക മോ​ഷ​ണ​വും ശ്ര​മ​വും ന​ട​ന്നു. കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തുറ​ക്ക​ൽ, വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ​ണം, വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം എ​ന്നി​വ​യും ന​ട​ന്നു. മാ​ന്നാ​ർ പോ​ലീസ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.