ആര്യാട് ചെറുപുഷ്പ ദേവാലയ സുവർണജൂബിലി ആഘോഷങ്ങൾക്കു തുടക്കം
1226600
Saturday, October 1, 2022 11:02 PM IST
ആര്യാട്: ആര്യാട് ലിറ്റിൽ ഫ്ലവർ ചർച്ച് സ്വതന്ത്ര ഇടവകയായതിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്ക് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടത്തിന്റെ കൃതജ്ഞത ബലിയോടെ തുടക്കമായി.
തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ മാർ ജോസഫ് പെരു ന്തോട്ടം ജൂബിലി വർഷം ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ഫൊറോന വികാരി ഫാ.ഏബ്രഹാം വെട്ടുവയലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പി .പി. ചിത്തരഞ്ജൻ എംഎൽ എ ലോഗോ പ്രകാശനവും ഫാ.ജോയി പഴമ്പാശേരി ജൂബിലിവർഷ കർമപദ്ധതി ഉദ്ഘാടനവും നിർ വഹിച്ചു.
വികാരി ഫാ. ജോസ് ചെറു പ്ലാവിൽ, മുൻ വികാരി റവ.ഫാ. വർഗീസ് കായിത്തറ, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ജി. ബിജുമോൻ , വാർഡ് മെംബർ ടി.ആർ. വിഷ്ണു, ലാൽജി വളവുങ്കൽ എന്നിവർ പ്രസംഗിച്ചു.