സൗജന്യ പരിശീലനം
1226601
Saturday, October 1, 2022 11:02 PM IST
ആലപ്പുഴ: കലവൂര്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫാഷന്‍ ഡിസൈനിംഗിൽ 30 ദിവസത്തെ സൗജന്യ പരിശീലനം നല്കുന്നു. 18നും 45നും ഇടയില്‍ പ്രായമുള്ള തയ്യല്‍ അറിയാവുന്ന വനിതകൾ നാളെ രാവിലെ 10.30ന് പരിശീലന കേന്ദ്രത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0477-2292428, 8330011815.