പു​ഞ്ച​ക്കൃഷി​ക്ക് ക​ർ​ഷ​ക​ർ​ക്ക് നെ​ൽ​വി​ത്ത് ന​ൽ​ക​ണ​ം
Saturday, October 1, 2022 11:04 PM IST
ആ​ല​പ്പു​ഴ: മു​ൻ​കാ​ല​ങ്ങ​ളി​ലെപ്പോലെ പു​ഞ്ചകൃ​ഷി​ക്ക് ക​ർ​ഷ​ക​ർ​ക്ക് നെ​ൽ​വി​ത്ത് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക, സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള ര​ജി​സ്റ്റേ​ർഡ് വി​ത്തു​ക​ൾ ഏ​തു വേ​ണ​മെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശം ക​ർ​ഷ​ക​ർ ന​ൽ​കു​ക, നെ​ൽ​കൃ​ഷി​ക്കു​ള്ള എ​ല്ലാ സ​ബ്സി​ഡി​യും അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യു​ക, ക​ന​ക​ശേ​രി, മീ​ന​പ്പ​ള്ളി, വ​ലി​യ​ക​രി പാ​ട​ശേ​ഖ​ര​ങ്ങൾ കൃ​ഷി​യോ​ഗ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​ട്ട​ധ​ർ​ണ ന​ട​ത്തി.

കേ​ര​ള ജി​ല്ലാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഏബ്ര​ഹാം ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക യൂ​ണി​യ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു പാ​റ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സ് കാ​വ​നാ​ട​ൻ, സാ​ബു തോ​ട്ടു​ങ്ക​ൽ, പ്ര​കാ​ശ് പ​ന​വേ​ലി, ജോ​സ് കോ​യി​പ്പ​ള്ളി, സി.​ടി. തോ​മ​സ്, ജോ​ജോ ചേ​ന്ന​ങ്ക​ര, ഇ.​ഷാ​ബു​ദീ​ൻ, സ​ണ്ണി​തോ​മ​സ്, ബി​ജു കു​മാ​ർ ചെ​ത്തി​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.