ചാരായം വിറ്റയാൾ അറസ്റ്റിൽ
1226997
Sunday, October 2, 2022 11:16 PM IST
മാന്നാർ: ചാരായം വിൽപ്പനയ്ക്ക് കൊണ്ട് പോയയാളെ ചെങ്ങന്നൂർ എക്സൈസ് സംഘം പിടികൂടി. നിരവധി ക്രിമിനൽ കേസുകളിലും അബ്കാരി കേസുകളിലും പ്രതിയായ എണ്ണയ്ക്കാട് ഇലഞ്ഞിമേൽ മേവന പടീറ്റേതിൽ വീട്ടിൽ കണ്ണന്റെ മകൻ മോഹനൻ (53) ആണ് അറസ്റ്റിലായത്.
ഇലഞ്ഞിമേൽ തെക്കു ദേവകി പടി ജംഗ്ഷനിൽ നിന്നും പെരിങ്ങേലിപുത്തേക്കും മറ്റും പോകുന്ന റോഡിൽ ഇളവശേരി പാടത്തിലേക്കുള്ള വാച്ചാൽ തോടിനു കുറുകെ ഉള്ള കോൺഗ്രീറ്റ് കലുങ്കിന് കിഴക്ക് വശത്തുകൂടി ചാരായം കടത്തികൊണ്ടുവന്നതിന് ഇടയിലാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. നാലു ലിറ്റർ ചാരായം ഇയാളിൽ നിന്ന് പിടികൂടി.