ലിയോ തേർട്ടീന്ത് എൽപി സ്കൂളിൽ ഗ്രാന്റ്പേരന്റ്സ് ഡേ സെലിബ്രേഷൻ
1227007
Sunday, October 2, 2022 11:18 PM IST
ആലപ്പുഴ: അന്താരാഷ്ട്ര വയോജന ദിനത്തിൽ ആലപ്പുഴ ലിയോ തേർട്ടീന്ത് എൽ പി സ്കൂളിൽ വിദ്യാർഥികളുടെ മുത്തശി-മുത്തച്ഛന്മാരെ മുൻ എംഎൽഎ എ.എ. ഷുക്കൂർ പൊന്നാട ചാർത്തി ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ. എസ്. മായാബായ് സ്വാഗതം പറഞ്ഞു. ആലപ്പുഴ രൂപത വികാരി ജനറാൾ മോൺ. ജോയ് പുത്തൻവീട്ടിൽ ഉദ്ഘാടനം നിർവഹിച്ചു.
വിരമിച്ച അധ്യാപകർക്ക് ഫാ. സേവ്യർ കുടിയാംശേരി പൊന്നാടയും അധ്യാപകർ ഗുരുവന്ദനവും നൽകി ആദരിച്ചു. ആലപ്പുഴ എഇഒ എം.കെ. ശോഭന വായനചങ്ങാത്ത പുസ്തക പ്രകാശനം നിർവഹിച്ചു.
ഹാസ്യ സാമ്രാട്ട് പുന്നപ്ര മധു ഹാസ്യ വിരുന്ന് അവതരിപ്പിച്ചു. അഡ്വ. റീഗോ രാജു , ഹെഫിൻ ഹെൻട്രി, പി.ബി. ജോസഫ് , റെനീഷ് ആന്റണി , ടെസി നെൽസൺ , ശരണ്യ സിജു എന്നിവർ പ്രസംഗിച്ചു.